0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 858
ഒന്ന് രണ്ടു വട്ടം അയാളെ അവിടെ കണ്ടിട്ടുണ്ട്. ലിഫ്റ്റില്‍ നിന്നും ഇറങ്ങാന്‍ നേരം അയാള്‍ എന്‍റെ അടുത്തേക്ക് വന്നു പറഞ്ഞു. “എന്നെ ബാധിക്കുന്ന കാര്യമല്ല പക്ഷേ പറയാതിരിക്കാന്‍ വയ്യ. സ്വാഭിമാനം പണയം വെച്ചു ആരോടും ഇങ്ങനെ കെഞ്ചരുത്. ആക്ച്വലി യൂ ആര്‍ സൈനിംഗ് എ ബ്ലാങ്ക് ചെക്ക് ഫോര്‍ അബ്യൂസ്.” ഞാന്‍ ദേഷ്യത്തോടെ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ് എന്ന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും അയാള്‍ അവിടുന്ന്‍ നടന്നു കഴിഞ്ഞിരുന്നു. ദേഷ്യത്തോടെ ഞാന്‍ വീട്ടിലെത്തി. പക്ഷേ കുറച്ചു നേരം ആലോചിച്ചപ്പോള്‍ അയാള്‍ പറഞ്ഞതിലും കാര്യമുണ്ട് എന്നെനിക്ക് തോന്നി. പ്രണയം മൂലം അന്ധകാരത്തിലായ എന്‍റെ മനസ്സിലേക്ക് വെളിച്ചത്തിന്റെ തുള്ളികള്‍ കടത്തി വിടുകയായിരുന്നു അയാള്‍ ചെയ്തത്. അവിടെ ഞാന്‍ എന്നെ വേണ്ടാത്ത അരിന്ദമിനെ എനിക്കും വേണ്ട എന്ന തീരുമാനം ഞാന്‍ എടുത്തു. പിന്നീട് അയാളെ പലപ്രാവശ്യം കണ്ടെങ്കിലും ഒരു പരിചയം കൊണ്ടുള്ള നോട്ടം പോലും ഞാന്‍ കൊടുത്തില്ല. എന്നാലും ഞങ്ങള്‍ പലപ്പോഴും കണ്ടുമുട്ടിയിരുന്നു. എന്നോട് ഒഴിച്ചു എന്‍റെ ഫ്ലാറ്റിലെ മറ്റ് രണ്ടു കുട്ടികളുമായി അയാള്‍ നല്ല കമ്പനി ആയിരുന്നു. അങ്ങനെ ഒരു ദിവസം ഞാന്‍ ഓഫീസില്‍നിന്നും ഇറങ്ങി നേരെ ഒരു മാളിലേക്കാണ് പോയത്. മാളില്‍ ചുറ്റികറങ്ങി നടക്കുമ്പോള്‍ ആണ് അയാളെ പിന്നെ കാണുന്നത്. നേരം വൈകീയത് കൊണ്ട് എനിക്ക് തിരിച്ചു പോകാന്‍ വണ്ടി ഒന്നും കിട്ടിയില്ല. അന്ന്‍ അവന്‍റെ കൂടെ തിരികെ ഫ്ലാറ്റിലേക്ക് വരുമ്പോള്‍ ആണ് ഞാന്‍ അവനെ പരിച്ചയപെടുന്നത്. മുംബൈക്കാരനാണ്. പേര് ആദിത്യ. ഞങ്ങള്‍ രണ്ടു പേരും അവിടെ പരിചയപ്പെട്ടു.
കുറച്ചു നാള്‍ കഴിഞ്ഞു ഒരു ദിവസം ആരോ കോളിംഗ്

💬 Comments

View all comments