0%

Chapter Title : അത്തം പത്തിന് പൊന്നോണം 6 [Sanjuguru]

Author : sanjuguru Read All Parts 373

ചെറിയമ്മ പെട്ടി തുറന്നു. ചെറിയമ്മ ഓരോന്നോരോന്നായി പുറത്തെടുത്തു കാണിച്ചുകൊണ്ടിരുന്നു. ആദ്യം കുറെ തുണികൾ എല്ലാം പുറത്തെടുത്തു വെച്ചു പിന്നെ പഴയ കുറെ ഡയറികൾ, കുറെ കടലാസു കഷ്ണങ്ങൾ.  പിന്നെ വലിയൊരു ആൽബം എടുത്തു വെച്ചു.  ഇങ്ങനൊരാൽബം ഞാനിതുവരെ കണ്ടിട്ടില്ല,  ഞാൻ ചെറിയമ്മയെ നോക്കി.

ഞാൻ : ഈ ആൽബം....????

നളിനി : ഇത്....  ഇതെന്റെ ആദ്യ വിവാഹത്തിന്റെ ആൽബമാണ്... ഇത് പറയുമ്പോൾ ചെറിയമ്മ എന്നെ നോക്കിയില്ല.

ഞാൻ : അതിപ്പോളും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ???

നളിനി : ഹ്മ്മ്...  നിന്റെ അച്ഛന് ഇത് നശിപ്പിച്ചു കളയാൻ പറഞ്ഞതാ...  എന്തോ എനിക്ക് കളയാൻ തോന്നിയില്ല..

ചെറിയമ്മ ആ ആൽബം തുറന്നു ഒരോ ഏടുകളും തൊട്ടും തലോടിയും കണ്ടു. ഞാൻ ചെറിയമ്മയുടെ അടുത്തിരുന്നു ആ വിരലുകൾ ചിത്രങ്ങളിലൂടെ ഓടി നടക്കുന്നത് കണ്ടു. എന്റെ ചെറുപ്രായത്തിലെ ചിത്രങ്ങൾ എല്ലാം കണ്ടു. ചെറിയമ്മമാരെയും അവരുടെ സൗന്ദര്യവും  ആസ്വദിച്ചു കണ്ടു.  പിന്നെ പുറത്തെടുത്തത് ഒരു പട്ടുസാരിയാണ്. കണ്ടപ്പോഴേ മനസിലായി അത് ചെറിയമ്മയുടെ കല്യാണസാരിയാണെന്നു. ഞാൻ ചെറിയമ്മയുടെ ഡയറിയെല്ലാം വെറുതെ ഒന്ന് മറിച്ചു നോക്കി. അപ്പോഴാണ് ഒരു ഡയറിയിൽ നിന്നു എനിക്ക് ഒരു മയിൽപീലിയുടെ കൂടെ ഒരു ചെറിയ ഫോട്ടോ കിട്ടിയത്. ഞാനാ ഫോട്ടോ സൂക്ഷിച്ചു നോക്കി. എത്ര നോക്കിയിട്ടും ആളെ മനസിലാകുന്നില്ല.  എന്തായാലും ചെറിയമ്മയുടെ ആദ്യ ഭർത്താവല്ല.

ഞാൻ : ചെറിയമ്മേ ഇതാരാ??... ഞാൻ ഫോട്ടോ കാണിച്ചു ചോദിച്ചു.

നളിനി : നിനക്കിതെവിടുന്നാ കിട്ടിയേ??... അത്ഭുതത്തോടെ ചോദിച്ചു.

ഞാൻ : ഈ ഡയറിയിൽ നിന്നു....

നളിനി : നിന്നോടാരാ അതൊക്കെ നോക്കാൻ പറഞ്ഞത്...  മതി കണ്ടത്...  ഇനിയെല്ലാം എടുത്തു വെക്കട്ടെ... ഇങ്ങു താ...

ചെറിയമ്മ എല്ലാം പിടിച്ചു വാങ്ങി പെട്ടിയിലേക്കു ഒതുക്കി വെക്കാൻ തുടങ്ങി.

ഞാൻ : പറ ചെറിയമ്മേ...  ചെറിയമ്മ ഒളിക്കുന്നതു കാണുമ്പോൾ എന്തോ കള്ളത്തരമുണ്ടല്ലോ??..

നളിനി : ഒന്നുമില്ല. ആ ആളെ എന്തായാലും നീ അറിയത്തില്ല...

ഞാൻ : എന്നാ പിന്നെ പറഞ്ഞൂടെ ആരാണെന്നു...

നളിനി : ഇല്ല  ഞാൻ പറയില്ല...

ഞാൻ : എന്നാ ചെറിയമ്മ പോയതിനു ശേഷം ഞാൻ എല്ലാം എടുത്തു

💬 Comments

View all comments