Chapter Title : അത്തം പത്തിന് പൊന്നോണം 6 [Sanjuguru]
മുറിയിൽ ഉണ്ടാകും... ഞാൻ പെട്ടന്നൊരു നുണ കാച്ചി..
മിഥുൻ : ഓഹ്.. ശെരി.. ഞാൻ ഇവിടെയുണ്ടാകില്ല... ഞാൻ എന്റെ വീട്ടിൽ പോയി കിടന്നോളാം... പിന്നെ നീ ഒരു കുപ്പി എനിക്ക് തരണം...
ഞാൻ : അതൊക്കെ തരാം... നീ ആ ഷെൽഫിൽ നിന്നു ഒരു കുപ്പി എടുത്തോ..
മിഥുൻ : ഓക്കേ ഡാ... ഞാൻ ഇപ്പൊ കുളിക്കട്ടെ... എന്നിട്ട് ഉണ്ടിട്ടു പൊയ്ക്കോളാം...
അപ്പോഴാണ് നളിനി ചെറിയമ്മ ആ മുറിയിലേക്ക് വന്നത്.
നളിനി : അജി... നീ ഒന്ന് വന്നേ.. എനിക്കൊരാവശ്യമുണ്ട്...
ഞാൻ : എന്താ ചെറിയമ്മേ??
നളിനി : നീ വാ...
മിഥുൻ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു കുളിക്കാൻ കയറി. ഞാൻ ചെറിയമ്മേടെ കൂടെ മുറിയിലേക്ക് പോയി. അവിടെ ചെന്നതും.
നളിനി : ഡാ ആ പെട്ടിയൊന്നിഗെടുത്തെ...
ആ മുറിയിലെ മരത്തിന്റെ അലമാരയുടെ മുകളിൽ വെച്ചിരിക്കുന്ന ഒരു തകരപ്പെട്ടി കാണിച്ചു നളിനി ചെറിയമ്മ പറഞ്ഞു. ഞാനും പല പ്രാവശ്യം ആ പെട്ടി അവിടെ കണ്ടിട്ടുണ്ട് പക്ഷെ ഇതുവരെ അതൊന്നും തുറന്നു നോക്കിയിട്ടില്ല. അങ്ങനെ ഈ തറവാടിന്റെ മച്ചിന്റെ മുകളിലും, പത്തായപ്പുരയിലുമെല്ലാം നോട്ടമെത്താതെ ഒരുപാടു സാദനങ്ങൾ കിടക്കുന്നുണ്ട്. ഞാൻ ആ മുറിയിലെ ഒരു കസേരയിൽ കയറി അലമാരയുടെ മുകളിലെ ആ പെട്ടി താഴെയിറക്കി. അത്യാവശ്യം ഭാരമുണ്ട്, താഴെയിറക്കാൻ ചെറിയമ്മയും സഹായിച്ചു .
ഞാൻ : എന്താ ചെറിയമ്മേ ഈ പെട്ടിയിൽ?
നളിനി : ഒന്നുമില്ലടാ... എന്റെ കുറെ പഴയ സാധനങ്ങളാ... എന്നാ നീ പൊയ്ക്കോ ഇനി ഞാൻ നോക്കിക്കൊള്ളാം...
ഞാൻ : താഴെയിറക്കിയപ്പോൾ എന്നെ
💬 Comments
View all comments