0%

Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]

Author : sanjuguru Read All Parts 7.2K

ഒക്കെ ലഭിച്ചിട്ടുണ്ടാകും എന്ന് തോന്നുന്നു.  ബാക്കി എല്ലാം വഴിയേ പറയാം.

അത്തം

അത്തം പത്തിന് പൊന്നോണം എന്നാണല്ലോ. അതെ ഇന്ന് അത്തം നാൾ ഈ വർഷത്തെ ഓണാഘോഷത്തിന് വേണ്ട ഒരുക്കങ്ങൾ എല്ലാം എന്റെ വീട്ടിൽ തുടങ്ങി കഴിഞ്ഞു.  അതിരാവിലെ തന്നെ എഴുന്നേറ്റു പറമ്പിൽ പോയി നനയെല്ലാം കഴിച്ച് വരുമ്പോഴാണ് നല്ലൊരു നേന്ത്രൻ വാഴ നടുവൊടിഞ്ഞു വീണു കിടക്കുന്നതു കണ്ടത്.  ഞാനും മുത്തുവും കൂടി  കുലവെട്ടിയെടുത്ത് ഉണ്ണിത്തണ്ടും എടുത്തു.  മുത്തുവിനെ പരിചയപെടുത്തിയില്ല,  തമിഴനാണ് മുത്തുസെൽവന് പറമ്പിന്റെ കാര്യസ്ഥനായി എല്ലാ കാര്യത്തിനും കൂടെയുണ്ടാകും.  മുൻപ് അച്ഛന്റെ കൂടെയായിരുന്നെങ്കിൽ ഇപ്പോൾ എന്റെ കൂടെ.  ഒരുപാടു കാലമായി ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ കൂടെയുണ്ട്. പണിയെല്ലാം കഴിഞ്ഞ് ഞങ്ങൾ തറവാട്ടു കുളത്തിൽ പോയി ഒരു കുളിപാസാക്കി വീട്ടിലേക്കു നടന്നു. പടിപ്പുര കടന്ന് മിറ്റത്തേക്കു കേറിയപ്പോൾ അശ്വതി നടന്നു വരുന്നു.

ഞാൻ : എവിടേക്കാടി അതിരാവിലെ തന്നെ കുട്ടിയുംപറിച്ചോണ്ടു ?

അശ്വതി : ഹലോ മിസ്റ്റർ,  സമയം 8.30 ആയി. ഞാൻ കോളേജിൽ പോവാ...

ഞാൻ : ഇതുവരെ തീർന്നില്ലേ നിന്റെ കോളേജ്.

അശ്വതി : ഇന്നത്തോടെ തീരും മോനെ.

ഞാൻ : അപ്പൊ നാളെ മുതൽ നിന്നെയും സഹിക്കണമല്ലോ... ഞാൻ തമാശയായി അവളെ കളിയാക്കാൻ പറഞ്ഞു.

അശ്വതി : പോടാ...

ഞാൻ : ഡീ... എന്ന് പറഞ്ഞ് ഞാൻ അടിക്കാൻ ഓങ്ങിയതും അവൾ ഓടി കളഞ്ഞു.

കുറച്ച് പോയി അവൾ തിരിഞ്ഞു വിളിച്ചു പറഞ്ഞു.

അശ്വതി : മുത്തൂ,  എന്റെ ചെടികൾക്ക് കുറച്ച് വെള്ളമൊഴിച്ചേക്കണേ.  എനിക്ക് നേരം വഴുക്കി.

മുത്തൂ : ഹാ... 

💬 Comments

View all comments