0%

Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]

Author : sanjuguru Read All Parts 7.3K

സെരിമാ...

ഞാൻ : നീ ഈ കൈക്കോട്ടും കുട്ടയും കൊണ്ടുവെച്ചിട്ടു പിന്നാമ്പുറത്തേക്കു വാ.  ഇനി എന്തെങ്കിലും കഴിച്ചിട്ടാകാം..

അവൻ കളപ്പുരയിലേക്ക് പോയി. ഞാൻ ഉമ്മറത്തൂടെ കേറാതെ നേരെ പിന്നാമ്പുറത്തോട്ടു പോയി.  കയ്യിലുള്ള നേന്ത്രക്കുലയും ഉണ്ണിത്തണ്ടും തിണ്ണയിൽ വെച്ച് കാൽകഴുകി അകത്തോട്ടു കയറി.  അമ്മ അടുക്കളയിൽ ദോശ ചുട്ടോണ്ടിരിക്കുകയായിരുന്നു.

ഞാൻ : അമ്മാ ഇന്ന് നല്ല വിശപ്പുണ്ട്,  കാര്യമായിട്ട് തന്നെ എന്തെങ്കിലും വേണം.

അമ്മ : അതു എന്നും അങ്ങനെ തന്നെയാണല്ലോ.  ദോശയുണ്ട്, പുളിച്ചമ്മന്തിയും തേങ്ങാചട്ട്ണിയും ഉണ്ട്.

ഞാൻ : എന്നാൽ വേഗം പോരട്ടെ

അമ്മ ദോശ ചുട്ടുകൊണ്ടിരുന്നു,  ചൂട് ദോശ ചുടുമ്പോ ചുടുമ്പോ എടുത്തു തിന്നാൻ ആയിരുന്നു എനിക്കിഷ്ടം.

ഞാൻ : പിന്നെ അമ്മേ,  ഒരു നേന്ത്രകുല കൊടുന്നു വെച്ചിട്ടുണ്ട്.  നടുവൊടിഞ്ഞു വീണതാ.  പാകമായിട്ടില്ല കായവറുക്കാനും ശർക്കരവരട്ടി ഉണ്ടാക്കാനുമെടുക്കാം. പിന്നെ  അച്ഛൻ കഴിച്ചാരുന്നോ ?

അമ്മ : ഉവ്വ്, ആരെയൊക്കെയോ കാണാൻ ഉണ്ടെന്നു പറഞ്ഞ് അച്ഛൻ നേരത്തെ ഇറങ്ങി.

ഞാൻ : ഇന്ന് പറമ്പിൽ ജാസ്തി പണിക്കാരുള്ളതാ. ഊണ് നേരത്തെ കാലാവണം.  പിന്നെ കുളം വൃത്തിയാകാൻ മുത്തൂനെ ഏൽപ്പിച്ചിട്ടുണ്ട്. കുട്ടികളൊക്കെ വരുന്നതല്ലേ.

അമ്മ : പിന്നെ മാലതി വരുന്നുണ്ട് രാവിലത്തെ ബസിൽ .  നീയൊന്നു പോയി അവളെ കൂട്ടികൊണ്ടു വാ.

ഞാൻ : ചെറിയമ്മയോ,  ചെറിയമ്മക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയുന്നതല്ലേ.  വന്നോളും.

അമ്മ : അതല്ലടാ, നീയൊന്നു പോയി കൂട്ടികൊണ്ടു വന്നാ അവൾക്കൊരു സന്തോഷമാകും. പോകുന്നവഴിക്കു ആ കുഞ്ഞിമാളുനോട് ഇത്രേടം വരെ ഒന്നു വരാൻ പറ. ഇനി തിരക്കവാൻ പോവല്ലേ അവളിവിടെ നിക്കട്ടെ കുറച്ചുദിവസം.

ഞാൻ :

💬 Comments

View all comments