Chapter Title : അത്തം പത്തിനു പൊന്നോണം 8 [Sanjuguru]
കൊടുത്തു എന്നിട്ട് അവിടുന്ന് ഓടിപോയി. നളിനി ആ കടലാസു തുറന്ന് വായിച്ചു. അത് വായിച്ചതും അവളുടെ മുഖത്തു ഒരു അമ്പരപ്പുണ്ടായിരുന്നു. എന്തോ ഒരു വെപ്രാളം അവളിൽ എനിക്ക് കാണാൻ കഴിഞ്ഞു.
അതിൽ എഴുതിയിരുന്നത് " നിനക്കോർമയുണ്ടോ ഞാൻ ആദ്യമായി നിന്നെ വന്നു കണ്ട ഞാവലിനെ ചുവടു. അവിടെ നിനക്കായി ഞാനൊരു സമ്മാനം കരുതി വെച്ചിട്ടുണ്ട്... വേഗം വാ - ബാലു "
ഇതാണാ വെപ്രാളത്തിന്റെ കാരണം, അപ്രതീക്ഷിതമായി ബാലു എന്ന പേര് കേട്ടപ്പോൾ പിന്നെയൊന്നും ചിന്തിക്കാൻ നളിനിക്കായില്ല. പഴയ ഓർമ്മകൾ എല്ലാം അവളിലേക്ക് തിരികെ വന്നു, നെഞ്ചിടിപ്പ് കൂടി. കറിക്കരിഞ്ഞിരുന്ന മുറം താഴെ വെച്ചു നളിനി എഴുന്നേറ്റ് പിന്നാമ്പുറത്തേക്കു പോയി. ഞാനും ഉമ്മറത്തുകൂടി വീടിന്റെ പിറകിലേക്ക് വന്നു.
ഞാൻ പിന്നാമ്പുറത്തേക്കു എത്തിയതും നളിനി പറമ്പിലേക്കിറങ്ങി നടന്നിരുന്നു. ഞാൻ അവളറിയാതെ ഒരു സുരക്ഷിത ദൂരത്തിൽ അവളെ പിന്തുടർന്നു. അവളുടെ ആ നടപ്പ് അവസാനിച്ചത് പറമ്പിലെ ഞാവലിനെ ചുവട്ടിലാണ്. അവൾക്ക് വേണ്ടി ഞാൻ മറ്റൊരു കത്ത് അവിടെ വെച്ചിരുന്നു. നളിനി ആ കടലാസ് തുറന്ന് വായിക്കാൻ തുടങ്ങി.
" ഈ ഞാവൽ ചുവടും ഇവിടുന്നു പെറുക്കി കഴിച്ച ഞാവൽ പഴങ്ങളും നമ്മുടെ പ്രണയത്തിന്റെ സാക്ഷികളാണ്. കാലമെത്രെ കഴിഞ്ഞാലും നമ്മൾ ഒന്നുചേർന്നതിനു വേണ്ടി അവർ കാത്തിരിക്കും. നിനക്ക് മഞ്ചാടി മണികൊണ്ടൊരു മാല തരാമെന്നു പറഞ്ഞതോർമ്മയുണ്ടോ... ആ മഞ്ചാടി മരത്തിന്റെ ചുവട്ടിൽ ഞാൻ വെച്ചിട്ടുണ്ട്... വാ... വന്നെടുത്തോ.. - ബാലു "
നളിനി ഈ കത്ത് വായിച്ച് നെഞ്ചോടു ചേർത്തുപിടിച്ചു മുകളിലേക്ക് എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ടു കിതച്ചു. മാലതി അവിടെ നിന്നും നടന്ന്
💬 Comments
View all comments