Chapter Title : അത്തം പത്തിനു പൊന്നോണം 8 [Sanjuguru]
മഞ്ചാടിയുടെ ചുവട്ടിലെത്തി. മഞ്ചാടിയുടെ ചുവട്ടിലെ പൊതിയിൽ അവളെ കാത്തിരുന്നത് കുന്നികുരുവും മഞ്ചാടിയും ചേർന്ന് ഉണ്ടാക്കിയ ഭംഗിയുള്ള ഒരു മാലയായിരുന്നു. ഈ മാല യഥാർത്ഥത്തിൽ ബാലു നളിനിക്ക് സമ്മാനിച്ച മാലതന്നെയായിരുന്നു.
ഈ സന്ദർഭത്തിലെ വൈകാരിക നിമിഷങ്ങളുടെ ആഴം കൂട്ടാൻ വേണ്ടിയാണ് ഞാനിതു ചെയ്തത്. നളിനി പൊതി തുറന്ന് മഞ്ചാടി മാല പുറത്തെടുത്തു നല്ല വണ്ണം നോക്കി. ആ മാല കണ്ടതും നളിനിയുടെ ഉള്ളിലെ വീർപ്പുമുട്ടലെല്ലാം കണ്ണീരായി പുറത്ത് വന്നു. അവളുടെ ആകാംഷ കൂടി കൂടി വന്നു. ബാലുവിനെ ഒരു നോക്ക് കാണാൻ അവൾ തിടുക്കം കൂട്ടി. നളിനി ആ കത്ത് വായിക്കാൻ തുടങ്ങിയതും ഞാൻ നേരെ കുളക്കടവിലേക്ക് ഓടി. ആ കത്തിൽ എഴുതിയിരുന്നത്..
" നിനക്ക് ഏറ്റവും പ്രിയപ്പെട്ട നാരങ്ങ മിട്ടായിയുമായി ഒരുപാടു സംസാരിക്കാനുള്ള ആഗ്രഹത്തിൽ ഞാൻ കുളക്കടവിൽ നിന്നെ കാത്തിരിപ്പുണ്ട്. - ബാലു "
ഞാൻ കുളപ്പടവിൽ ഒരു കല്ലിൽ ഒരിലയിൽ നിറച്ചു നാരങ്ങ മിട്ടായി വെച്ചു എന്നിട്ട് ഞാൻ ഒരു ഭാഗത്തേക്ക് നീങ്ങി നിന്നു. നളിനി കുളക്കടവിലേക്കു ഓടി കിതച്ചു കൊണ്ടു വന്നു. അവൾ പടവുകൾ ഇറങ്ങി നാരങ്ങ മിട്ടായി മുഴുവൻ കയ്യിലെടുത്തു. നളിനി മിട്ടായി കയ്യിൽ പിടിച്ചു നിന്നു കരയുകയായിരുന്നു. ഞാൻ പതുക്കർ പതുക്കെ അവളുടെ പിന്നിലേക്ക് നടന്നടുത്തു. പിന്നിൽ നിന്നും അവളുടെ തോളിൽ കൈവെച്ചു.
നളിനി ഞെട്ടി തിരിഞ്ഞു നിന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി അഴുകുന്നുണ്ടായിരുന്നു. അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കുരുങ്ങി. നളിനി എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു എന്നെ കുലുക്കികൊണ്ടു ചോദിച്ചു...
💬 Comments
View all comments