0%

Chapter Title : അത്തം പത്തിനു പൊന്നോണം 8 [Sanjuguru]

Author : sanjuguru Read All Parts 2.5K

നളിനി : നീയാണോ...?

നീയാണോ..????  എന്തിനാണ്.... എന്നെ പൊട്ടിയാക്കിയത്.... എല്ലാം മറന്ന എന്നെ എന്തിനാ വെറുതെ....

നളിനി കരഞ്ഞുകൊണ്ട് ചോദിച്ചു.

ഞാൻ : ഒരിക്കലും ബാലുവാകാൻ എന്നെകൊണ്ട് കഴിയില്ല...  ഈ ലോകത്താരെകൊണ്ടും കഴിയില്ല... പക്ഷെ ഈ വീട്ടിൽ ഉള്ള കുറച്ച് ദിവസങ്ങളിൽ നിങ്ങളെ ഒന്ന് സന്തോഷിപ്പിച്ചു നിറുത്താനാണ് ഞാനതു ചെയ്തത്... ബാലുവിനെ ഓർക്കാതെ നിങ്ങൾക്ക് ഈ വീട്ടിലേക്ക് കടന്നുവരാൻ കഴിയില്ല... വേദനയുള്ള ഓര്മകള്ക്കൊപ്പം കുറച്ചുസന്തോഷം കൂടിയായിക്കോട്ടെ എന്നെ ഞാൻ കരുതിയുള്ളൂ...

നളിനി : വേണ്ടായിരുന്നു... ഒന്നും വേണ്ടായിരുന്നു.... അവൾ കരഞ്ഞു കൊണ്ടു തല താഴ്ത്തികൊണ്ടു പറഞ്ഞു.

ഞാൻ ആ മുഖം എന്റെ കയ്യിലെടുത്തു.

നളിനി : ഈ തറവാട്ടിൽ ഈ ചെറുപ്രായത്തിൽ ഏറ്റവും അതികം കരഞ്ഞിട്ടുണ്ടാവുക നിങ്ങളായിരിക്കും. ജീവിതത്തിൽ ഇത്രയധികം പ്രതിസന്ധികൾ ഉണ്ടായിട്ടും നിങ്ങൾ പിടിച്ചു നിൽക്കുന്നത് കണ്ടിട്ട് എനിക്ക് എന്ന് അഭിമാനവും സ്നേഹവും മാത്രമേ തോന്നിയിട്ടുള്ളൂ... ആ നിങ്ങൾ എവിടെയും ഒതുങ്ങി കൂടാതെ സന്തോഷമായിരിക്കണം എന്നാഗ്രഹിച്ചു.. അതുകൊണ്ടാണ് ബാലുവിന് പകരം നിങ്ങളെ സന്തോഷിപ്പിക്കാൻ വന്നത്...  ഞാൻ വിഷമിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കണം...

ഞാൻ നളിനിയെ എന്റെ മാറിലേക്ക് അടുപ്പിച്ചു. അവളെ ഞാൻ കെട്ടിപിടിച്ചു അവൾ എന്റെ മാറിൽ തല ചായ്ച്ചു കിടന്നു. അവളവിടെ കിടന്നു തേങ്ങി തേങ്ങി കരഞ്ഞു. ഞാൻ നളിനിയുടെ പുറത്ത് തടവി അവളെ സമാധാനിപ്പിച്ചു. നളിനി എന്റെ നെഞ്ചിൽ നിന്നും തലയുയർത്തിയതും.  ഞാനാ മുഖം വീണ്ടും എന്റെ ഇരു കൈകൾക്കുള്ളിലാക്കി ഞാനെന്റെ വിരലുകള്കൊണ്ടു ആ കൺതടങ്ങളിൽ നിന്നും കണ്ണുനീർ തുടച്ചു.

ഞാൻ : ഇനിയിതാലോചിച്ചു കരയരുത് ഒരിക്കലും...

ഞാൻ താഴെ വീണുപോയ നാരങ്ങ മിട്ടായിയിൽ

💬 Comments

View all comments