Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്
ജയദേവൻ ഒരു അനാഥാലയത്തിൽ ആണ് വളർന്നത്. ജയദേവന് പതിനെട്ടു വയസ്സ് കഴിഞ്ഞപ്പോൾ അനാഥാലയത്തിലെ പൊറുതി അവസാനിച്ചു. അതിനുള്ളിൽ ജയദേവനെ പ്രീ ഡിഗ്രി വരെ പഠിപ്പിച്ചിരുന്നു. അനാഥാലയത്തിൽ നിന്ന് ഇറങ്ങിയ ശേഷം ജയദേവൻ പല വിധ ജോലികൾ ചെയ്തു സമ്പാദിച്ചു.രാജേന്ദ്രന് ചിലവുകൾ കുറവായിരുന്നു. തന്റെ ആവശ്യങ്ങൾ കഴിഞ്ഞുള്ള ക്യാഷ് കയ്യിൽ തന്നെ സൂക്ഷിച്ചു.
ഇരുപത്തി അഞ്ചു വയസ്സ് ആയപ്പോൾ തന്റെ സന്തോഷത്തിൽ കൂടെ സന്തോഷിക്കാനും ദുഃഖത്തിൽ തന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാനും കെട്ടി പിടിച്ചു ഒന്ന് വിഥുമ്പി കരയാനും തനിക്ക് കൂട്ടിനു ഒരു ആള് വേണം എന്ന് ജയദേവന് തോന്നീ.തന്റെ സഹദർമ്മിണി ആക്കാൻ ഒരു പെണ്ണിനെ ജയദേവൻ കുറെ തപ്പി. പക്ഷെ എല്ലാർക്കും ഒരു അനാഥനും ഒരു അഡ്രസ്സും ഇല്ലാത്തവന് തന്റെ മകളെ കൊടുക്കാൻ സമ്മദം ഇല്ലായിരുന്നു. പെണ്ണിനെ തപ്പി മടുത്തു ജയദേവൻ ഗൾഫിലേക്ക് താൻ സാമ്പാദിച്ച പണം എല്ലാം ഉപയോഗിച്ച് ഗൾഫിലേക്ക് യാത്ര ആയി. ഗൾഫിൽ പോയി ഓരോ റിസ്ക് ഉള്ള ജോലികൾ ചെയ്ത് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പൈസ ഉണ്ടാക്കാൻ ജയദേവൻ നോക്കി. അതിന്റെ ഫലം എന്നോണം ജയദേവന് ക്യാഷ് കിട്ടി തുടങ്ങി.
കുറച്ചു ക്യാഷ് ആയി കഴിഞ്ഞപ്പോൾ എന്തുകൊണ്ട് തനിക്ക് ഒരു ബിസിനെസ്സ് തുടങികൂടാ എന്ന് ചിന്തിച്ച് ജയദേവൻ ഗൾഫിൽ ഒരു അറബിയെ കൂട്ടി പാർട്ണർ ഷിപ്പിൽ ഒരു ബിസിനെസ്സ് തുടങ്ങി. ജയദേവൻ എന്തോ ഭാഗ്യം കൊണ്ട് ആ ബിസിനെസ്സ് വെച്ചടി വെച്ചടി കയറി കൂടുതൽ ലാഭം വന്നു ചേർന്നു. പിന്നെ ജയദേവൻ ഓരോരോ ബിസ്സിനെസ്സുകൾ വീണ്ടും സ്റ്റാർട്ട് ചെയ്തു. അങ്ങനെ ജയദേവൻ
💬 Comments
View all comments