0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്

Author : Manikuttan Read All Parts 270979

ബിസ്സിനെസ്സുകൾ എല്ലാം നിർത്തി നാട്ടിലേക്ക് പറന്നു. കൂടെ തന്റെ വിശ്വസ്ഥൻ ആയ ജയനെ കൂടെ കൂട്ടാൻ മറന്നില്ല ജയദേവൻ. നാട്ടിൽ വന്നു കുറച്ചു ബിസ്സിനെസ്സുകൾ തുടങ്ങി. തന്റെ മകനും ആയി സന്തോഷത്തോടെ കഴിഞ്ഞ് പോകുന്ന ഇടക്ക് ആണ് ജയദേവൻ ഒരു ദിവസം തല കറങ്ങി വീരുന്നത്. ആശുപത്രിയിൽ കൊണ്ട് പോയി കാണിച്ചപ്പോൾ തലയിൽ ട്യൂമർ ആണെന്ന് അറിഞ്ഞു. ഇനി കുറച്ചു നാളുകൾ മാത്രമേ ജയദേവന് ബാക്കി ഉള്ളു എന്ന് ഡോക്ടർ മാര് വിധി എഴുതി. അപ്പോൾ ജയദേവന് നാല്പതു വയസ്സ് ആയി. മകൻ അശ്വിനു മൂന്നു വയസ്സ് ആകുന്നെ ഒള്ളൂ.
തന്റെ മകനെ വേറെ തന്റെ വിശ്വസ്ഥൻ ആയ ജയനെ ഏൽപ്പിക്കാൻ തീരുമാനിച്ചു. കൂടെ തന്റെ സ്വത്തുകളും. അശ്വിനു പതിനെട്ടു വയസ്സ് ആകുമ്പോൾ തിരിച്ചു കൊടുക്കും എന്ന് പറഞ്ഞുകൊണ്ട് തന്റെ സ്വത്തുക്കൾ ജയന്റെ പേരിൽ എഴുതി കൊടുത്തു. കൂടെ പതിനെട്ടു വയസ്സ് വരെ അശ്വിൻ ആരാണ് എന്നും അശ്വിന്റെ സ്വത്തുക്കൾ ആണ് ജയന്റെ പേരിൽ ഉള്ളത് എന്നും അശ്വിനോ ജയന്റെ ഭാര്യയോ മകളോ പോലും അറിയരുത് എന്നും ജയദേവൻ ജയനോട് പറഞ്ഞു. ജയൻ അത് സമ്മതിക്കുവേം ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ
ജയദേവൻ തന്റെ മകനെ ജയനെ ഏൽപ്പിച്ചു ഇഹലോക വാസം വെടിഞ്ഞു.
ജയൻ ജയദേവന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് അശ്വിനും ആയി തന്റെ വീട്ടിലേക്ക് പോയി.
ജയന്റെ വീട് ഒരു ചെറിയ വീട് ആയിരുന്നു.
വീട്ടിൽ ജയൻ അശ്വിനും ആയി ചെല്ലുമ്പോൾ ഭാര്യ സന്ധ്യ വീടിന് വെളിയിൽ നിൽക്കുക ആയിരുന്നു. ജയന്റെ കൂടെ അശ്വിനെ കണ്ട് സന്ധ്യ ചോദിച്ചു. ആരാ ചേട്ടാ ഈ കൊച്ച്.
ഇത് എന്റെ ജോലിക്കാരന്റെ മോന് ആണ്. എന്ന് ജയൻ മറുപടി പറഞ്ഞു.
ചേട്ടന്റെ ജോലിക്കാരനോ. അതിനു ചേട്ടൻ ഗൾഫിൽ ജോലി ചെയ്യുക അല്ലായിരുന്നോ. പിന്നെ എങ്ങനെയാ ചേട്ടന് ജോലിക്കാരൻ. എന്ന് സന്ധ്യ ചോദിച്ചു.
ഞാൻ ഗൾഫിൽ വച്ച് ലോട്ടറി എടുത്തായിരുന്നു എനിക്ക് അതിൽ പ്രൈസ് അടിച്ചു. ആ പൈസക്ക് ഞാൻ കുറച്ചു ബിസിനെസ്സ് തുടങ്ങി. ഞാൻ കുറച്ചു നാൾ ആയി നാട്ടിൽ വന്നിട്ട്. എന്റെ കച്ചോടം എക്കെ നന്നായിട്ട് പോകുന്നും ഉണ്ട്. നിങ്ങളെയും കൂട്ടി അങ്ങോട്ട് പോകാൻ ആണ് വന്നത്. ഈ കുഞ്ഞു എന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാരന്റെ മോൻ ആണ്. ഇവിടെ നാട്ടിലെ കച്ചവടത്തിൽ എന്റെ സഹായി ആയി ഇവന്റെ അച്ഛനെ

💬 Comments

View all comments