Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്
കൂടെ കൂട്ടി. ഈ കഴിഞ്ഞ ദിവസം അവൻ മരിച്ചു പോയി. ഇനി ഇവൻ നമ്മുടെ കൂടെ നമ്മുടെ ഇളയ മകൻ ആയി കാണും എന്ന് ജയൻ സന്ധ്യയോട് പറഞ്ഞു.
ഹോ അപ്പോൾ നമ്മൾ പണക്കാര് ആയി അല്ലെ ചേട്ടാ. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. എന്ന് സന്ധ്യ പറഞ്ഞു.
ഇത് സത്യം ആടി എന്ന് ജയൻ പറഞ്ഞു.
ഒരു പണിക്കാരന്റെ മകനെ എനിക്ക് മകൻ ആയി കാണാൻ പറ്റുകേല. നമ്മുടെ കൂടെ കൂട്ടണ്ട. അവസാനം കൊച്ചു നമ്മുടെ തലയിൽ ആകും. എനിക്ക് ഇഷ്ട്ടം അല്ല വേറെ ആരുടെയോ കൊച്ചിനെ മോനെ പോലെ നോക്കാൻ എന്ന് സന്ധ്യ പറഞ്ഞു.
എന്തായാലും ഇവൻ ഇനി എന്റെ കൂടെ കാണും. പറ്റുകേലങ്കിൽ എന്റെ കൂടെ നീ വരണ്ട എന്ന് ജയൻ പറഞ്ഞപ്പോൾ സന്ധ്യക് വേറെ മാർഗം ഇല്ലാതെ പോയി. അത് കൊണ്ട് മാത്രം അശ്വിനെ കൂടെ കൂട്ടുന്നതിൽ സന്ധ്യ സമ്മതിച്ചു.
മകൾ മീനാക്ഷി വന്നപ്പോൾ അവൾക്കു ഒരു അനിയനെ കിട്ടിയ സന്തോഷം ഉണ്ടായിരുന്നു.
അന്ന് അവര് അവിടെ തങ്ങിയ ശേഷം പിറ്റേന്ന് അവർ രാജേന്ദ്രൻ ജയന് കൈ മാറിയ വീട്ടിലേക്ക് അവർ പോയി.
വെറും ഒരു ജോലിക്കാരൻ ആയിരുന്ന ജയൻ പെട്ടന്ന് ജയൻ മുതലാളി ആയി.
വർഷങ്ങൾ കടന്ന് പോയി. കൂടെ ജയന്റെ ബിസ്സിനെസ്സുകളും വളർന്നു.എ ജെ ഫ്യുവൽസ്, എജെ റ്റൈൽസ് ആൻ്റ് ഗ്രാനൈറ്റ്സ്, എജെ ഫർണീഛേർസ്, എജെ മിൽസ്, അങ്ങനെ ഒത്തിരി സ്ഥാപനങ്ങൾ ജയൻ പടുത്തുയർത്തി. എല്ലാരുടെയും വിചാരം എ ജെ എന്നാൽ അഞ്ഞിലിമൂട്ടിൽ ജയൻ എന്നാണ്. അഞ്ഞിലിമൂട്ടിൽ എന്നാണ് ജയന്റെ വീട്ടു പേര്. പക്ഷെ ശരിക്കും എ ജെ എന്നാൽ അശ്വിൻ ജയദേവൻ എന്നാണ്. സന്ധ്യ ആദ്യം പേര് ഇട്ടപ്പോൾ മോളുടെ പേര് ഇടാം എന്ന് പറഞ്ഞതാണ്. എന്റെ ഇഷ്ടത്തിന് ഞാൻ ചെയ്യും എന്ന് ജയൻ കടുപ്പിച്ചു പറഞ്ഞപ്പോൾ സന്ധ്യക്ക് പിന്നെ ഒന്നും പറയാൻ വയ്യാതെ പോയി.ജയന്റെ ബിസ്സിനെസ്സുകൾ വളർന്ന കൂടെ ജയൻ താമസിച്ചിരുന്ന വീട് മാറി രണ്ട് ഏക്കർ പുരയിടത്തിൽ ഒരു വലിയ വീടും പറമ്പിൽ ഒരു കുളവും എല്ലാം പണിതു.
കുടിലിൽ കിടന്ന സന്ധ്യയും മോളും കൊട്ടാരത്തിൽ എത്തിയപ്പോൾ അവരുടെ സ്വഭാവത്തിലും മാറ്റം വന്നു. പണിക്കാരോടും എല്ലാരോടും പുച്ഛത്തോടെ ആണ് രണ്ട് പേരും പെരുമാറുന്നത്. സന്ധ്യക്ക് ഇപ്പോൾ 45 വയസ്സ് ആയി. ഇപ്പോൾ ഒരു ഗ്ലാസ് ചായ വെക്കാൻ പോലും അടുക്കളയിൽ
💬 Comments
View all comments