0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്

Author : Manikuttan Read All Parts 270981

ജയദേവൻ ഒരു അനാഥാലയത്തിൽ ആണ് വളർന്നത്. ജയദേവന് പതിനെട്ടു വയസ്സ് കഴിഞ്ഞപ്പോൾ അനാഥാലയത്തിലെ പൊറുതി അവസാനിച്ചു. അതിനുള്ളിൽ ജയദേവനെ പ്രീ ഡിഗ്രി വരെ പഠിപ്പിച്ചിരുന്നു. അനാഥാലയത്തിൽ നിന്ന് ഇറങ്ങിയ ശേഷം ജയദേവൻ പല വിധ ജോലികൾ ചെയ്തു സമ്പാദിച്ചു.രാജേന്ദ്രന് ചിലവുകൾ കുറവായിരുന്നു. തന്റെ ആവശ്യങ്ങൾ കഴിഞ്ഞുള്ള ക്യാഷ് കയ്യിൽ തന്നെ സൂക്ഷിച്ചു.
ഇരുപത്തി അഞ്ചു വയസ്സ് ആയപ്പോൾ തന്റെ സന്തോഷത്തിൽ കൂടെ സന്തോഷിക്കാനും ദുഃഖത്തിൽ തന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാനും കെട്ടി പിടിച്ചു ഒന്ന് വിഥുമ്പി കരയാനും തനിക്ക് കൂട്ടിനു ഒരു ആള് വേണം എന്ന് ജയദേവന് തോന്നീ.തന്റെ സഹദർമ്മിണി ആക്കാൻ ഒരു പെണ്ണിനെ ജയദേവൻ കുറെ തപ്പി. പക്ഷെ എല്ലാർക്കും ഒരു അനാഥനും ഒരു അഡ്രസ്സും ഇല്ലാത്തവന് തന്റെ മകളെ കൊടുക്കാൻ സമ്മദം ഇല്ലായിരുന്നു. പെണ്ണിനെ തപ്പി മടുത്തു ജയദേവൻ ഗൾഫിലേക്ക് താൻ സാമ്പാദിച്ച പണം എല്ലാം ഉപയോഗിച്ച് ഗൾഫിലേക്ക് യാത്ര ആയി. ഗൾഫിൽ പോയി ഓരോ റിസ്ക് ഉള്ള ജോലികൾ ചെയ്ത് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പൈസ ഉണ്ടാക്കാൻ ജയദേവൻ നോക്കി. അതിന്റെ ഫലം എന്നോണം ജയദേവന് ക്യാഷ് കിട്ടി തുടങ്ങി.
കുറച്ചു ക്യാഷ് ആയി കഴിഞ്ഞപ്പോൾ എന്തുകൊണ്ട് തനിക്ക് ഒരു ബിസിനെസ്സ് തുടങികൂടാ എന്ന് ചിന്തിച്ച് ജയദേവൻ ഗൾഫിൽ ഒരു അറബിയെ കൂട്ടി പാർട്ണർ ഷിപ്പിൽ ഒരു ബിസിനെസ്സ് തുടങ്ങി. ജയദേവൻ എന്തോ ഭാഗ്യം കൊണ്ട് ആ ബിസിനെസ്സ് വെച്ചടി വെച്ചടി കയറി കൂടുതൽ ലാഭം വന്നു ചേർന്നു. പിന്നെ ജയദേവൻ ഓരോരോ ബിസ്സിനെസ്സുകൾ വീണ്ടും സ്റ്റാർട്ട്‌ ചെയ്തു. അങ്ങനെ ജയദേവൻ കുറെ ബിസ്സിനെസ്സുകൾ ആയി.
അപ്പോൾ ബിസ്സിനെസ്സുകൾ കൂടി വന്നപ്പോൾ ഇനി ഒരു പെണ്ണ് കെട്ടാം എന്ന് ജയദേവന് തോന്നീ. പക്ഷെ പെണ്ണിനോടും വീട്ടുകാരോടും താൻ വെറും ഒരു ജോലിക്കാരൻ മാത്രം ആണ് എന്ന് പറഞ്ഞു കെട്ടാൻ ആണ് പ്ലാൻ ചെയ്തത്. കാരണം തനിക്ക് തന്റെ സ്വത്തു കണ്ട് കെട്ടുന്ന പെണ്ണിനെ വേണ്ട എന്ന് ആയിരുന്നു മഹാദേവന്റെ മനസ്സിൽ. അപ്പോൾ ജയദേവന് മുപ്പത്തി ആറു വയസ്സ് ആയി. ജയദേവൻ നാട്ടിൽ വന്നു ഒരു പെണ്ണ് കണ്ടു.പെണ്ണ് വീട്ടുകാർക്ക് ജയദേവനെ ബോധിച്ചു കല്യാണവും പെട്ടന്ന് തന്നെ നടത്തി. പെണ്ണിന്റെ പേര് സുലോചന എന്നായിരുന്നു.
ബിസിനെസ്സ് വളർന്നപ്പോൾ തനിക്ക് ഒരു വിശ്വസ്ഥനെ വേണം എന്ന ചിന്തയോടെ ജയദേവന് കൂടെ തന്റെ വലം കൈ ആയി ജയനെ നിയമിച്ചു.

💬 Comments

View all comments