Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
ഉണ്ടാക്കാൻ പാട് പെട്ടു എന്ന് വേണം പറയാൻ. കുറെ വർഷങ്ങൾ ആയി അടുക്കളയിൽ കേറാത്തതിന്റെ അനുഭവിച്ചു.
എങ്കിലും നമ്മൾക്കു ഈ ഗതി വന്നല്ലോ മോളേ എന്ന് സന്ധ്യ മീനാക്ഷിയോട് ചോദിച്ചു.
എന്ത് പറയാനാ അമ്മേ. അവനെ ചെറുതായി എങ്കിലും സ്നേഹിക്കുവായിരുന്നു എങ്കിൽ അവൻ നമ്മളെ പൊന്ന് പോലെ നോക്കിയേനെ എന്ന് മീനാക്ഷി പറഞ്ഞു.
ഓരോന്നും പറഞ്ഞു ഉച്ചകത്തേക്ക് ഉള്ള ഫുഡ് സന്ധ്യ ഉണ്ടാക്കി. ഉച്ചക്ക് എന്നത്തേക്കാൾ വിപരീതം ആയി ഡൈനിങ് ടേബിളിൽ അശ്വിനും അമ്മിണി അമ്മയും ശോഭനാമ്മയും ഇരുന്ന് കഴിച്ചു. ഭക്ഷണത്തിനു അമ്മിണി അമ്മ ഉണ്ടാകുന്ന ടേസ്റ്റ് ഇല്ലായിരുന്നു.
സന്ധ്യമ്മേ ഫുഡ് പോര കേട്ടോ. ഇന്ന് രാത്രിയിൽ അമ്മക്ക് ഉള്ളത് തരാവേ എന്ന് അശ്വിൻ പറഞ്ഞു.
അശ്വിനും അമ്മമാരും കഴിച്ചു കഴിഞ്ഞ് സന്ധ്യയും മീനാക്ഷിയും അടുക്കളയിൽ ഇരുന്ന് കഴിക്കാൻ പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ശോഭനാമ്മ ഒഴുങ്ങി ബാഗും എടുത്തു വന്നു.
അമ്മ പോയേക്കുവാ മോനെ. എന്ന് അശ്വിനോട് പറഞ്ഞു.
ഞാൻ കൊണ്ട് വിടാം അമ്മേ എന്ന് അശ്വിൻ പറഞ്ഞു.
വേണ്ട മോനെ. ഞാൻ പൊക്കോളാം എന്നക്കെ ശോഭനാമ്മ പറഞ്ഞെങ്കിലും അശ്വിൻ നിർബന്ധിച്ചു കാറിൽ കേറ്റി കൊണ്ട് പോയി.
വീട്ടിലേക്ക് പത്തു കിലോമീറ്റർ ദൂരം ഉണ്ട്.
ഓരോന്ന് സംസാരിച്ചു അവർ യാത്ര ആയി.
ഈ സമയത്തിന് ഉള്ളിൽ തന്നെ നാട്ടിൽ മൊത്തം അറിഞ്ഞു അശ്വിൻ ആണ് യഥാർത്ഥ aj ഗ്രൂപ്പിന്റെ ഉടമ എന്ന്. ജയന്റെ ഭാര്യക്കും മോൾക്കും സ്വത്തുക്കൾ ഒന്നും കിട്ടി ഇല്ല എന്ന്. നാട്ടുകാരെ ഈ കാര്യം അറിയിച്ചത് ലീലയും സീമയും കൂടി ആണ്.
💬 Comments
View all comments