Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]
അശ്വിൻ നേരത്തെ തന്നെ ക്യാഷ് അടച്ചിരുന്നു.
വാ മോനെ എല്ലാടവും ഒന്ന് കാണാം എന്ന് മാത്യു അശ്വിനോട് പറഞ്ഞു.
അശ്വിനെ അവിടം മൊത്തം മാത്യു കാണിച്ചു കൊടുത്തു.
എല്ലാം കണ്ട് കഴിഞ്ഞ് അശ്വിൻ എല്ലാരോടും യാത്ര പറഞ്ഞു തിരിച്ചു വീട്ടിലേക്ക് യാത്ര ആയി.അപ്പോളേക്കും സമയം ഒരു മണി കഴിഞ്ഞിരുന്നു.
തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ സമയം രണ്ട് ഒന്നര കഴിഞ്ഞു. വീട്ടിൽ ചെല്ലുമ്പോൾ അമ്മിണി അമ്മ സിറ്റ് ഔട്ടിൽ തന്നെ അശ്വിനെയും കാത്തു നോക്കി ഇരിക്കുവാണ്.
കാർ പോർച്ചിൽ നിർത്തി അമ്മ എന്നെ നോക്കി ഇരിക്കുവായിരുന്നോ എന്ന് ചോദിച്ചോണ്ട് അമ്മിണി അമ്മക് മേടിച്ച ഡ്രെസ്സിന്റെ കവറും ആയി ഇറങ്ങി വീട്ടിലേക്ക് കേറി.
അതെ മോനെ. മോനെ ഒന്ന് വിളിച്ചു നോക്കാം എന്ന് ഓർത്തു ഇരിക്കുവായിരുന്നു. അപ്പോളേക്കും മോൻ വന്നു എന്ന് അമ്മിണി അമ്മ അശ്വിനോട് പറഞ്ഞു.
അമ്മ ചോറുണ്ടോ എന്ന് അശ്വിൻ ചോദിച്ചു.
ഇല്ല മോനെ. മോൻ വന്നിട്ട് ഒരുമിച്ചു ഇരുന്ന് കഴിക്കാം എന്ന് കഴുതി. ഇതെന്താ മോനെ ഇത്ര കൂട് എന്ന് അമ്മിണി അമ്മ ചോദിച്ചു.
അത് അമ്മക്ക് ഉള്ള ഡ്രസ്സുകൾ ആണ് എന്ന് അശ്വിൻ പറഞ്ഞിട്ട് കവറുകൾ അമ്മിണി അമ്മയുടെ കൈയിൽ കൊടുത്തു.
ഇപ്പോൾ നോക്കണ്ട. ചോറുണ്ട് കഴിഞ്ഞ് ഇട്ട് നോക്കാം എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.
അത് മതി മോനെ എന്ന് അമ്മിണി അമ്മയും പറഞ്ഞു.
അമ്മ കുളിച്ചോ എന്ന് അശ്വിൻ ചോദിച്ചു.
ഞാൻ കുളിച്ചു. വേറെ പണി ഒന്നും ഇല്ലല്ലോ. ഞാനും കൂടി അടുക്കളയിൽ സഹായിക്കട്ടെ മോനെ എന്ന് അമ്മിണി അമ്മ ചോദിച്ചു.
ഇത്ര നാളും അടുക്കളയിൽ തന്നെ അല്ലായിരുന്നോ പണി. കുറച്ചു റസ്റ്റ് എടുക്ക്.രണ്ട് ദിവസം കഴിയട്ടെ.നോക്കാം എന്ന് അശ്വിൻ പറഞ്ഞു.
അമ്മിണി അമ്മ കവറുകൾ ആയി റൂമിലേക്ക് നടന്നു. കൂടെ അശ്വിനും റൂമിൽ പോയി
💬 Comments
View all comments