Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]
അമ്മിണി അമ്മയെയും തോളിൽ കിടത്തി റൂമിൽ കൂടി നടന്നു.
താഴെ അപ്പോൾ മോളേ നീ ആ ലീലയെയും സീമയെയും പോയി വിളിച്ചോണ്ട് വാ. ഞാൻ അപ്പോളേക്കും ബാക്കി പാത്രം കഴുകട്ടെ എന്ന് പറഞ്ഞു സന്ധ്യ പാത്രം കഴുകി വെക്കാൻ തുടങ്ങി. മീനാക്ഷി മുറ്റത്തേക്ക് ഇറങ്ങി ലീലയെയും സീമയെയും വിളിക്കാൻ പോയി.
മീനാക്ഷി ലീലയെഒക്കെ നോക്കി പോയി. ലീലയും സീമയും പറമ്പിലെ പുല്ല് പറിച്ചോണ്ട് മീനാക്ഷിയുടെയും സന്ധ്യയുടെയും കുറ്റം പറഞ്ഞോണ്ട് ഇരിക്കുവായിരുന്നു. മീനാക്ഷി അവരുടെ അടുത്ത് ചെന്നപ്പോൾ അവർക്ക് അങ്ങനെ തന്നെ വേണം. എന്നാ അഹങ്കാരം ആയിരുന്നു ആ പെണ്ണിനും തള്ളക്കും. അനുഭവിക്കണം രണ്ടും. ഇത്ര നാളും സുഗിച്ചതിന്റെ ഇരട്ടി അവർ നരകിക്കണം എന്ന് ലീല സീമയോട് പറയുന്നത് ആണ് മീനാക്ഷി കേൾക്കുന്നത്. മീനാക്ഷിയെ കണ്ടപ്പോൾ ലീലയും സീമയും സംസാരം നിർത്തി.
മീനാക്ഷിയെ കണ്ടപ്പോൾ എന്ത് വേണം എന്ന് ലീല മീമക്ഷിയോട് വല്ല്യ താല്പര്യം ഇല്ലാത്ത പോലെ ചോദിച്ചു.
അകത്തു കുറച്ചു പണി ഉണ്ട്. അശ്വിൻ നിങ്ങളെയും കൂട്ടി ചെയ്യാൻ പറഞ്ഞു. അകത്തേക്ക് വാ എന്ന് മീനാക്ഷി ലീലയോട് പറഞ്ഞു.
എന്ത് പണി. ഞങ്ങൾ ഒരു പണി ചെയ്യുന്ന കണ്ടില്ലേ. നിങ്ങൾക് അങ്ങ് ചെയ്താൽ എന്താ എന്ന് ലീല മീനാക്ഷിയോട് പുച്ഛ ഭാവത്തിൽ ചോദിച്ചു.
ഇന്നലെ വരെ ഞങ്ങളുടെ പണിക്കാര് അല്ലായിരുന്നോ നിങ്ങൾ.വാ അകത്തു പണി ഒണ്ട്. വന്ന് ചെയ്യാൻ നോക്ക്. അശ്വിനും അമ്മിണി ചേച്ചിയും മുറി മാറുവാണ്. അവരുടെ ഡ്രസ്സ് എല്ലാം അമ്മയുടെ മുറിയിലേക്ക് മാറ്റി അമ്മയുടെ ഡ്രസ്സ് എല്ലാം അശ്വിൻ ഉപയോഗിച്ചോണ്ട് ഇരുന്ന മുറിയിൽ വെക്കണം.
💬 Comments
View all comments