0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]

Author : Manikuttan Read All Parts 165.5K

പിന്നെ എന്റെ ഡ്രെസ്സും താഴെ മുറിയിൽ ആക്കണം. എന്ന് മീനാക്ഷി പറഞ്ഞു.

ഹോ. അപ്പോൾ നിങ്ങൾ ജോലികാരുടെ മുറിയിലേക്ക് പൊറുതി തുടങ്ങുവാ അല്ലെ. ഇപ്പോൾ ആണ് നിങ്ങൾ ശരിക്ക് വേലകാരികൾ ആയത്. പിന്നെ ഇങ്ങോട്ട് അഞ്ചാപിക്കണ്ട. ഞങ്ങൾ അങ്ങോട്ട് വന്നോളാം.പൊക്കോ. നിങ്ങൾ പോയി പണി തുടങ്ങ്. എന്ന് ലീല പറഞ്ഞു.

മീനാക്ഷി ലീലയുടെ സംസാരം കേട്ട് ദേഷ്യം വന്നെങ്കിലും എല്ലാം കടിച്ചമർത്തി കലി തുള്ളി വീട്ടിലേക്ക് കേറി പോയി. മീനാക്ഷി നേരെ പോയത് സന്ധ്യ കിടന്നിരുന്ന മുറിയിൽ ആയിരുന്നു. അവിടെ സന്ധ്യ ഡ്രസ്സ്‌ എല്ലാം അലമാരിയിൽ നിന്നും എടുക്കുവായിരുന്നു.

ആ ലീലക്ക് എക്കെ എന്ന അഹങ്കാരം ആണ്. നമ്മളെ ഒന്നും ഇപ്പോൾ ഒരു വിലയും ഇല്ല. ഇന്നലെ വരെ എന്ന ഒലിപ്പീര് ആയിരുന്നു നമ്മളോട്. എന്ന് മീനാക്ഷി ദേഷ്യത്തിൽ സന്ധ്യയോട് പറഞ്ഞു.

എന്തുണ്ടായി മോളേ എന്ന് സന്ധ്യ മീനാക്ഷിയോട് ചോദിച്ചു.

ഞാൻ വിളിക്കാൻ ചെന്നപ്പോൾ നമ്മളുടെ കുറ്റം പറഞ്ഞോണ്ട് ഇരിക്കുവായിരുന്നു. നമ്മുക്ക് ഭയങ്കര അഹങ്കാരം ആയിരുന്നു എന്നും. നമ്മൾ നന്നായിട്ട് അനുഭവിക്കും എന്നക്കെ. ഞാൻ വിളിച്ചപ്പോൾ അവരോട് അഞ്ചാപിക്കണ്ട എന്നക്കെ പറഞ്ഞു അമ്മേ എന്ന് മീനാക്ഷി സന്ധ്യയോട് പറഞ്ഞു.

നമ്മൾ ഇപ്പോൾ അവരെ പോലെ തന്നെ ജോലിക്കാര് അല്ലെ മോളേ. എല്ലാം സഹിക്കുക. അല്ലാതെ എന്താ ചെയ്യ മോളേ എന്ന് സന്ധ്യ പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ ലീലയും സീമയും സന്ധ്യയുടെ മുറിയിലേക്ക് വന്നു.

മുറിയിലേക്ക് വന്ന ലീല. അതെ എല്ലാരും ഒരിടത്തു തന്നെ നിന്നിട്ട് കാര്യം ഇല്ല. ഞാനും മീനാക്ഷിയും മീനാക്ഷിയുടെ മുറിയിൽ നിന്നും ഡ്രസ്സ്‌ എടുത്തോണ്ട്

💬 Comments

View all comments