0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 4 [Manikuttan]

Author : Manikuttan Read All Parts 126019

നമ്മുടെ പുതിയ മുതലാളി ആണ്.  എന്ന് അഞ്ജന അശ്വിനെ ചൂണ്ടി കാണിച്ചു പറഞ്ഞു.

ഹലോ സാർ ഞാൻ സുലോചന എന്ന് സുലോചന അശ്വിനോട് പറഞ്ഞു.

സുലോചനക്കും അശ്വിനെ കണ്ടപ്പോൾ മുഖ പരിജയം തോന്നീ.

എന്നെ സാർ എന്ന് ഒന്നും വിളിക്കണ്ട. ഞാൻ അശ്വിൻ ജയമോഹൻ എന്ന് അശ്വിൻ പറഞ്ഞു.

ആ പേര് കേട്ടപ്പോൾ സുലോചനയുടെ ഉള്ള് ഒന്ന് ആളി. ഈ പേരും മുഖവും.

അയ്യോ എന്റെ മോഹനേട്ടന്റെ മുഖം പോലെ ഉണ്ടല്ലോ. ഇനി ഞാൻ ഉപേക്ഷിച്ചു പോയ എന്റെ മകൻ ആണോ എന്ന് സുലോചന ചിന്തിച്ചു കൊണ്ട് അശ്വിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി.

ഹലോ ചേച്ചി. ഇത് എന്ത് ആലോചിച്ചു നിക്കുവാ. ഇവിടെ ഒന്നും അല്ലെ എന്ന് അഞ്ജന സുലോചനയെ കുലുക്കി വിളിച്ചപ്പോൾ ആണ് സുലോചന ആലോചനയിൽ നിന്ന് ഉണർന്നത്.

ഒന്നും ഇല്ല മാഡം ഞാൻ അകത്തേക്ക് പൊക്കോട്ടെ എന്ന് സുലോചന ചോദിച്ചു.

അഹ് പൊക്കോ എന്ന് അഞ്ജന മറുപടി പറഞ്ഞു.

സുലോചന ഓഫീസിലേക്ക് കേറി പോയി.

അശ്വിൻ കാറിൽ കേറി. എങ്കിൽ ഞാൻ പോയേക്കുവാ. എന്ന് പറഞ്ഞു.

അഹ് . പോയിട്ട് വരൂ എന്ന് അഞ്ജന പറഞ്ഞു.

അശ്വിൻ കാർ സ്റ്റാർട്ട്‌ ആക്കി അവിടുന്ന് രണ്ട് മൂന്നു സ്ഥാപനങ്ങളിൽ കൂടി കേറി സ്റ്റാഫുകളെ എല്ലാം പരിചയപ്പെട്ടു. അപ്പോൾ എല്ലാം അശ്വിന്റെ മനസ്സിൽ ഫിനാൻസിൽ കണ്ട സുലോചനയെ കുറിച്ച് ആയിരുന്നു.

ഉച്ചക്ക് ഭക്ഷണം ഹോട്ടലിൽ നിന്ന് കഴിച്ചു. തിരിച്ചു വീട്ടിലേക്ക് പോകാൻ തിരിക്കുമ്പോൾ സമയം അഞ്ചു മണി ആകാറായി. തിരിച്ചു വീട്ടിലേക്ക് ഉള്ള മടക്ക

💬 Comments

View all comments