0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 4 [Manikuttan]

Author : Manikuttan Read All Parts 126020

യാത്രയിൽ ആണ് മാത്യു ചേട്ടൻ തന്റെ കയ്യിൽ തന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോയെ കുറിച്ച് ഓർത്തത്.

അശ്വിൻ കാർ റോഡ് സൈഡിലേക്ക് ഒതുക്കി പാർക്ക്‌ ചെയ്തു. എന്നിട്ട് അശ്വിൻ തന്റെ മൊബൈൽ എടുത്ത് മാത്യു കൊടുത്ത ഫോട്ടോ മൊബൈലിൽ ഫോട്ടോ എടുത്ത് വച്ചിരുന്ന ഫോട്ടോ ഗാലറി തുറന്നു നോക്കി.

ഗാലറിത്തിൽ കണ്ട ഫോട്ടോ കണ്ട് അശ്വിൻ ഞെട്ടി പോയി. ഓഫീസിൽ കണ്ട സുലോചനയെ പോലെ തന്നെ ഫോട്ടോയിൽ ഉള്ള തന്റെ അമ്മയുടെ മുഖവും എന്ന് അശ്വിനു തോന്നീ.സുലോചനക്ക് കുറച്ചു പ്രായം കുറഞ്ഞാൽ ഉള്ള ഫോട്ടോ പോലെ.

അത് ഉറപ്പിക്കാൻ ആയിട്ട് അശ്വിൻ മാത്യുനെ വിളിച്ചു.

ഹലോ മാത്യു ചേട്ടാ. ഞാൻ അശ്വിൻ ആണ്.

എന്താ മോനെ  എന്ന് മാത്യു ചോദിച്ചു.

ചേട്ടാ. എനിക്ക് ഒരു സ്റ്റാഫിനെ കുറിച്ച് ഉള്ള മുഴുവൻ കാര്യങ്ങളും അറിയണം. ഒന്ന് അന്വേഷിക്കുവോ. എന്ന് അശ്വിൻ ചോദിച്ചു.

ആരെ കുറിച്ച് ആണ് മോനെ എന്ന്മാത്യു ചോദിച്ചു.

അത് നമ്മുടെ ഫിനാൻസിൽ വർക് ചെയ്യുന്ന സ്വീപ്പർ. പേര് സുലോചന. ആളുടെ മൊത്തം ഡീറ്റൈൽസും വേണം. ചേട്ടന് അവരെ അറിയാവോ എന്ന് അശ്വിൻ ചോദിച്ചു.

ഇല്ല മോനെ. ഞാൻ അന്വേഷിക്കാം. പോരെ എന്ന് മാത്യു അശ്വിനോട് പറഞ്ഞു.

ആ പറഞ്ഞാൽ മതി. എന്നാൽ ശരി എന്ന് പറഞ്ഞു അശ്വിൻ കോൾ കട്ട്‌ ചെയ്തു.

അശ്വിൻ അവിടുന്ന് തിരിച്ചു വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്നപ്പോൾ ആറു മണി ആകുന്നു.

അശ്വിൻ കാർ പാർക്ക്‌ ചെയ്ത് വീട്ടിലേക്ക് കേറി..

അമ്മിണി അമ്മ ഹാളിൽ ഇരിപ്പ് ഉണ്ടായിരുന്നു.

അഹ് മോൻ വന്നോ

💬 Comments

View all comments