Chapter Title : അടിമയുടെ ഉടമ 4 [കിച്ചു✍️]
വനദേവതയെ ആണ് താൻ ഒരു മൃഗത്തെ പോലെ വേട്ടയാടി പിടിച്ചു പിച്ചി ചീന്തിയത്. അവൾ ദേവത തന്നെ... ശ്രീഹരിക്കു സംശയമേ ഇല്ലായിരുന്നു.
അല്ലെങ്കിൽ ബലാൽക്കാരമായി മാനം പിടിച്ചു വാങ്ങി ഒരു മൃഗത്തെ പോലെ ഉപദ്രവിച്ച ആളുടെ ജീവൻ വേറെയാരു രക്ഷിക്കാൻ..?
പ്രാണൻ ഹൃദയവുമായി പുറത്തേക്കു ചാടാൻ വെമ്പിയ പുഴക്കടിയിലെ ശ്വാസം മുട്ടുന്ന പ്രാണഭീതിയിൽ നിന്നും ഒരു കൈ താങ്ങായി തന്നെ ജീവിതത്തിലേക്കു ഉയർത്തിയെടുത്ത… ആ കൈകളുടെ ഉടമയെ… അവളുടെ ആ ദൈവ തുല്യമായ പ്രവർത്തിയെ… അവൻ നന്ദിയോടെ സ്മരിച്ചു.
പുഴയിലെ പാറയിലോ കാട്ടിലെവിടെയോ തട്ടി നന്നായി മുറിഞ്ഞ കാലിലെ രക്തം നിന്നു. എങ്കിലും സഹിക്കാനാവാത്ത കുത്തൽ പോലെയാണ് മുറിവിനകത്തു, മുറിവിനുള്ളിൽ എന്തോ തറഞ്ഞിരിക്കുന്ന പോലെ നോവാണ്… കാല് കുത്തി നടക്കുമ്പോൾ…
അസഹനീയമായ വേദനയാണെങ്കിലും, പുഴക്കരയിലെ കൊടും തണുപ്പിൽ ഇനിയും പിടിച്ചു നിൽക്കാനാവാതെ അവൻ ഏന്തി വലിഞ്ഞു പാറപ്പുറത്തെ തന്റെ കൂടാരത്തിലേക്ക് നടന്നു. പണ്ട് വെടിച്ചില്ലു കേറിയ അതേ വേദനയാണ് അവൻ ഓർത്തു…
ഒരു വിധത്തിൽ പാറപ്പുറത്തെത്തി മലർന്നു കിടന്നു ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടന്ന ശ്രീഹരിക്കു അന്നാദ്യമായി ഭയം തോന്നി, മരണഭയം… കാലിന്റെ അവസ്ഥ കണ്ടിട്ട് ഇത് നിന്ന് പഴുക്കാൻ ആണ് സാധ്യത അങ്ങനെയെങ്കിൽ ആരും നോക്കാനില്ലാതെ ഈ കാട്ടിൽ താൻ...
ശ്രീഹരി എന്നും സ്വന്തം കരുത്തിനെ മാത്രമേ കൂട്ടുപിടിച്ചിട്ടുള്ളൂ, തനിക്കു ശരിയെന്ന് തോന്നിയ കാര്യങ്ങൾ മാത്രമേ ചെയ്തിരുന്നുമുള്ളൂ. പക്ഷേ അന്നാദ്യമായി സ്വന്തം പ്രവർത്തി അവനെ കുത്തിനോവിച്ചു... കഞ്ചാവിന്റെ ലഹരിയെ അവൻ ശപിച്ചു...
ഒന്നുറങ്ങിയിരുന്നെങ്കിൽ എല്ലാം ശരിയായേനെ… അതികഠിനമായ വേദനക്കിടയിൽ നിദ്രയുടേതോ ബോധക്കേടിന്റെയോ എന്നറിയാൻ പാടില്ലാത്ത ആ
💬 Comments
View all comments