0%

Chapter Title : അടിമയുടെ ഉടമ 4 [കിച്ചു✍️]

ഇരുളിലേക്ക് കണ്ണടയുമ്പോൾ അവന്റെ കാതുകളിൽ ഈയം ഉരുക്കി ഒഴിച്ച പോലെ ആ സ്വരം വന്നു വീണു പൊള്ളി...

“എന്റെ കണ്ണിന്റെ മുന്നിൽ അത് എത്ര വലിയ നീചനാണേലും ചത്തൊടുങ്ങുന്ന കാണാൻ എനിക്ക് വയ്യ… അതാ നിന്നെ ഞാൻ രക്ഷിച്ചേ… പക്ഷെ നീ അനുഭവിക്കും..! കാലപാമ്പ് നിന്നെ കൊത്തും…. കാടിറങ്ങി വരുന്ന ശവം തീനി പുലികൾ പോലും തിന്നാതെ നിന്റെ ചീഞ്ഞളിഞ്ഞ ശവം ഈ പുഴക്കരയിൽ കിടന്നു പുഴുവരിക്കും…”

ആ പെൺകുട്ടിയുടെ ശാപം ഒരു അശരീരി പോലെ അവിടെയാകെ മുഴങ്ങുന്നുണ്ടെന്നു അവനു തോന്നി…

ശാപങ്ങൾ… ശ്രീഹരിക്കു പുത്തരിയല്ല, അമ്മയുടെ അച്ഛന്റെ കാരണവന്മാരുടെ ശാപ വചനങ്ങൾ ഇന്നീ കണ്ട നാളിലെങ്ങും അവനെ തരിമ്പും വേദനിപ്പിച്ചിട്ടില്ല…

അവൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ… അവൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ… ഉള്ളിൽ അടങ്ങിയിരിക്കുന്ന നന്മയുടെ… കറതീർന്ന സമത്വത്തിന്റെ… കരുത്തു അന്നെല്ലാം അവനു കൂട്ടായി ഉണ്ടായിരുന്നു.

അല്ലെങ്കിൽ മാടമ്പി തറവാട്ടിലെ ഇളമുറക്കാരൻ പാർട്ടിക്കാരനായി… സ്വന്തം തറവാട്ടു വക പുരയിടത്തിൽ തന്നെ കൊടികുത്തി, ചാത്തന് വീടും സ്ഥലവും പട കൂടി മേടിച്ചു കൊടുക്കാൻ മുൻപന്തിയിൽ നിൽക്കുമായിരുന്നില്ല.

ജീവന് തുല്യം സ്നേഹിച്ച അമ്മയെ വേദനിപ്പിച്ചു കൊണ്ട് തറവാട്ടിലെ അവസാന വാക്കായ അമ്മാവനെ വെല്ലുവിളിച്ചപ്പോളും, ഉള്ളിന്റെ ഉള്ളിൽ ചെയ്യുന്ന ശരിയുടെ കരുത്തുണ്ടായിരുന്നു. ഇന്ന് മനം നിറയെ കുറ്റബോധമാണ്… അബലയായ ഒരു പെൺകൊടിയുടെ ചാരിത്ര്യം കവർന്ന നീച പാപിയാണവൻ.

കൂടാരത്തിൽ നിന്നും വലിച്ചെടുത്ത കരിമ്പടത്തിനും അകറ്റാൻ കഴിയാത്ത കൊടിയ തണുപ്പിൽ അവന്റെ പല്ലുകൾ കൂട്ടിയിടിച്ചു. തുള്ളൽ പനി ബാധിച്ച പോലെ മാടമ്പി തറവാട്ടിലെ ശ്രീഹരി ആ കാട്ടിൽ ആരോരുമില്ലാതെ കിടന്നു വിറച്ചു...

സവർണ്ണ

💬 Comments

View all comments