0%

Chapter Title : അടിമയുടെ ഉടമ 4 [കിച്ചു✍️]

ഇച്ഛാഭംഗത്തോടെ നിൽക്കുന്ന കോരനെയും കടന്നു, അടുക്കളയിലെ വാല്യക്കാരിയോട് കാരണവും ബോധിപ്പിച്ചു… അവൾ വേഗം കുറുക്കു വഴിയേ കുടിയിലേക്കോടി... അധികാരി എത്തുന്നതിനു മുന്നേ കുടിയിലെത്തണം തേതിയേ മാറ്റണം...

അങ്ങനെ ഒരു പത്രവായന ഒന്നും ശീലമില്ലാത്ത ആളാണ് യശോദ തമ്പുരാട്ടി. അന്ന് വെറുതെ കോലായിൽ പത്രം കിടക്കുന്ന കണ്ടപ്പോൾ ഒരു കൗതുകത്തിനു മറിച്ചു നോക്കിയതാണ് അതിലെ ഒരു വാർത്തയിൽ തമ്പുരാട്ടിയുടെ കണ്ണുടക്കി…

ആ വലിയ കണ്ണ് കുറേകൂടി വിടർന്നു “നേരത്തെ പാറ്റ്ന ഹൈക്കോടതി ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്തു മേനോൻ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഡൽഹിയിൽ സത്യപ്രതിജ്ഞ ചെയ്തു.”

“ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജായ ഇദ്ദേഹത്തിന് 43 വയസ്സാണ് പ്രായം....” എന്നിങ്ങനെ പോകുന്ന വാർത്തയാണ് തമ്പുരാട്ടി തികഞ്ഞ ജിജ്ഞാസയോടെ വായിച്ചതു... ചന്തു... തമ്പുരാട്ടി പിറുപിറുത്തു…

പിന്നെ പത്രം മടക്കി വെച്ച് മുകപ്പിലെ കയറി അവിടെ അവിടെ വീശിയടിക്കുന്ന കുളിർ കാറ്റിൽ തന്റെ ശരീരോഷ്മാവ് അടങ്ങാൻ അനുവദിച്ചു ആട്ടു കട്ടിലിൽ ചാഞ്ഞു പാതി അടഞ്ഞ കണ്ണുകളുമായി കിടന്ന യശോദ തമ്പുരാട്ടിയുടെ മനസ്സ് ഒരു പാട് കാലം പുറകിലേക്ക് പോയി...

തമ്പുരാട്ടി പഠിച്ചിട്ടുണ്ടോ എന്ന് പോലും കോലോത്തെ വാല്യക്കാർക്കോ മറ്റു നാട്ടുകാർക്കോ അറിയില്ല. എന്നാൽ ഇപ്പോൾ കാണുന്ന കല്ലിനെ പിളർക്കുന്ന കല്പന പുറപ്പെടുവിക്കുന്ന ആ ആത്തോലമ്മ ഒരിക്കൽ ഒരു കോളേജ് കുമാരി ആയിരുന്നു…

കൃത്യമായി പറഞ്ഞാൽ 22 വർഷം മുൻപ് ബിരുദവുമെടുത്തു പഠിപ്പവസാനിപ്പിച്ചു. കോലോത്തെ സമ്പ്രദായ പ്രകാരം തറവാട്ടിലെ സീമന്ത പുത്രി വിവാഹജീവിതം ഉപേക്ഷിച്ചു കന്യകയായി തറവാട് ഭരിക്കുവാൻ ബാധ്യസ്ഥയാണ്…

അപ്പോളുള്ള ആത്തോലമ്മയെ സേവിച്ചു തറവാടിന്റെ പാരമ്പര്യം മനസ്സിലാക്കി അവർക്കു

💬 Comments

View all comments