Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]
ശക്തിയിൽ ശ്രീഹരി നീര് വന്നു വീർത്ത തന്റെ കാലും വലിച്ചു പുഴക്കരയിലേക്കു ഇഴഞ്ഞു… പക്ഷെ ഇനിയൊരിഞ്ചു കൂടി അനങ്ങാൻ കഴിയാത്ത വേദനയിൽ അവൻ തളർന്നു.
പുലർച്ചെ ആദ്യത്തെ സൂര്യ കിരണം കണ്ടപ്പോൾ തൊട്ടു തുടങ്ങിയതാണ് അവന്റെ അധ്വാനം, ഇപ്പോൾ സൂര്യന് ചൂട് കൂടിയിരിക്കുന്നു… ഇനി മേല ഒരിറ്റു വെള്ളത്തിനായി ദാഹിച്ച അവന്റെ തൊണ്ട വരണ്ടു, ചുണ്ടു ഉണങ്ങി വീർത്തു…
കണ്ണുകളിൽ ഇടക്കിടക്ക് ഇരുട്ട് കേറുന്ന പോലെ കാലിൽ മുറിവ് പഴുത്തു വിങ്ങിയിരിക്കുന്നു… അകത്തു എന്തോ ഉണ്ട്. പരസഹായം കൂടാതെ അത് എടുത്തു കളയാൻ പറ്റില്ല, തന്റെ അവസാനം ഇവിടെ തന്നെ ഈ കാട്ടിൽ…
മാടമ്പി തറവാട്ടിലെ ഇളമുറക്കാരനായ ശ്രീഹരി, പ്രസ്ഥാനത്തിന്റെ പുതിയ പ്രതീക്ഷ, പുതുവെളിച്ചം… എല്ലാം ഇവിടെ തീരുന്നു. കഴിഞ്ഞ കാല ജീവിതം ശ്രീഹരിയുടെ മനസ്സിലൂടെ വെള്ളിത്തിരയിൽ എന്ന പോലെ ചലിച്ചു നീങ്ങി…
ആ ജീവിത ചിത്രത്തിലെ ഒരു ഫ്രെയിം, അത് മുന്നിൽ വന്നപ്പോൾ വേദന അവന്റെ കാലിൽ നിന്നും ചങ്കിലേക്കു മാറി. ഒരു ദേവീ രൂപം… നനഞ്ഞീറനായി അരയാലിന്റെ വേര് ആട്ടിക്കളിച്ചു നടന്നു വരുന്ന ശാലീന സൗന്ദര്യം...
പിന്നെയും കാഴ്ച്ചകൾ… അതിൽ അവളുടെ തുണിക്കൊപ്പം മാംസവും കീറിമുറിയുന്ന കാഴ്ച്ച, പിന്നെ ജീവനും കൊണ്ട് പായുന്ന ദേവിയെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്ന വിഡ്ഢിയായ കാട്ടാളൻ ശ്രീഹരി...
പുഴ പോലും കോപിച്ചു… വലിച്ചു ചുഴറ്റി ഓടിച്ചു കളയുമായിരുന്ന പുഴയിൽ നിന്നും വീണ്ടെടുക്കുന്ന ദേവീരൂപം വീണ്ടു പ്രത്യക്ഷമായി. ഒടുവിൽ ഒടുക്കം ശാപത്തിന്റെ ഘോഷയാത്രകൾ...
ഞാൻ അനുഭവിക്കും ഏതു ശപിക്കപ്പെട്ട മുഹൂർത്തമായിരുന്നു അത്. ഈ പാപം എന്തിനു എന്നെ കൊണ്ട്... ശ്രീഹരി
💬 Comments
View all comments