Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]
ഹൃദയം പൊട്ടി കരഞ്ഞു...
അവന്റെ തലച്ചോറിൽ വേദന പുഴുവിനെ പോലെ അരിച്ചു കയറി, അടഞ്ഞ കണ്ണുകളിലെ മങ്ങിയ ഉൾവെളിച്ചത്തിൽ ആ പെൺകുട്ടി ആദ്യം കരഞ്ഞു… പിന്നെ ശാപ വാക്കുകൾ ചൊരിഞ്ഞും കൊണ്ട് ഒരു ഭദ്രകാളിയെപ്പോലെ ഉറഞ്ഞു തുള്ളി.
അധികാരിയുടെ കണ്ണിൽ പെടാതെ അരയാലിന്റെ വേരുകൾക്കിടയിലൂടെ പാഞ്ഞ തേതി എന്തിലോ കാൽ തട്ടി പുൽ മൈതാനത്തു പുല്ലുകൾക്ക് മേലേക്ക് മറിഞ്ഞു വീണു. അവൾ തട്ടിയ വസ്തു ചെറുതായി കരഞ്ഞ പോലെ…
എന്താണ് മാനാണോ..? വീണിടത്തു നിന്നും തട്ടിപ്പിടഞ്ഞെണീറ്റ തേതി തിരിഞ്ഞു നോക്കി. അവൾക്കു കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, അവളെ നശിപ്പിച്ച കാട്ടാളൻ അവിടെ ചത്തു മലച്ചു കിടക്കുന്നു...
കുറച്ചു കൂടി അടുത്ത് വന്നു അവൾ ആ ശരീരത്തിലേക്ക് നോക്കി. ആരെയാണോ അവൾ പേടിച്ചത്..? ആരെയാണോ അവൾ ഏറ്റവും അധികം വെറുത്തതു..? ആ ആളിന്റെ ശവമാണ് കണ്മുൻപിൽ. ഈ കാട്ടിൽ ഇനി അവൾക്കാരെയും പേടിക്കണ്ട…
പക്ഷെ എന്തോ തേതിക്കു മനസ്സിൽ സന്തോഷം തോന്നിയില്ല, അവൾ അവിടെ കിടന്ന ആ ശരീരത്തിലേക്ക് നോക്കി. ശ്രീഹരി എന്നാണ് അയാൾ പേര് പറഞ്ഞത്… പേര് പോലെ തന്നെ നല്ല ശ്രീയുള്ള മുഖമായിരുന്നു, പാതി അടഞ്ഞ കണ്ണുകൾക്കു നനവുണ്ടോ..?
ഉണ്ട് അയാൾ കരഞ്ഞിട്ടുണ്ട്. കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീർ പാടുകൾ കാണാം... ചുണ്ടുകൾ അനങ്ങുന്നുണ്ടോ..? ഉണ്ട്… അയാൾ മരിച്ചിട്ടില്ല. ആ ചുണ്ടുകൾ എന്തോ പിറുപിറുക്കുന്നു, അവൾ അയാളുടെ മുഖത്തിന് നേരെ കുനിഞ്ഞു ചുണ്ടുകൾക്ക് അരികിൽ ചെവി അടുപ്പിച്ചു.
വെള്ളം... വെള്ള....
അയാൾ പിറുപിറുക്കുന്നതു അവൾ കേട്ടു. പെട്ടന്ന് അവൾ ഞെട്ടി രണ്ടു ചുവടു പിന്നിലേക്ക് വെച്ചു. എന്താണ്
💬 Comments
View all comments