0%

Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]

വേണ്ടത്..? അവൾ അയാളെ ആപാദചൂഡം നന്നായി നോക്കി, കരിനീലിച്ചു നീര് വന്നു വീർത്ത കാലിൽ ഒരു നിമിഷം അവളുടെ നോട്ടമുടക്കി.

എന്തോ കടിച്ചതാണോ..? അവൾ കുനിഞ്ഞു സൂഷ്മമായി നോക്കി. അല്ല… കാട്ടുകാര മുള്ളു കൊണ്ടതാണെന്നു അവൾക്കു തോന്നി. പാതി മറഞ്ഞ ബോധത്തിൽ നിന്നും അയാളുടെ ശബ്ദം വീണ്ടും വളരെ നേർത്ത ഞരക്കം പോലെ അവൾ കേട്ടു വെള്ളം...

വെള്ളം കൊടുത്താൽ അയാൾക്ക്‌ ബോധം വരും, വേണോ..? അയാൾ പിന്നെയും തന്നെ ഉപദ്രവിക്കുമോ..? തേതി ഒരു നിമിഷം സങ്കോചിച്ചു നിന്നു, പക്ഷെ മൃതപ്രായനായി കിടക്കുന്ന ഒരാളുടെ വെള്ളത്തിനായുള്ള യാചന കണ്ടില്ലന്നു നടിക്കാനും മാത്രമുള്ള ഹൃദയ കാഠിന്യം അവൾക്കില്ലായിരുന്നല്ലോ..?

പുഴയിൽ നിന്നും കേറി വന്ന അവൾ മുഴുവൻ തുണിയടക്കം അപ്പോളും നനഞ്ഞിരുന്നു. ഉടുത്തിരുന്ന മുണ്ടിന്റെ കോന്തല പൊക്കി അയാളുടെ ചുണ്ടിനു നേരെ കൊണ്ടു വന്നു അത് പിഴിഞ്ഞ് ഇട്ടു വീണ വെള്ളത്തുള്ളികൾ അവൾ അയാളുടെ ചുണ്ടിലേക്കിറ്റിച്ചു…

വരണ്ട ചുണ്ടുകൾ നനഞ്ഞു, അയാൾ ഒന്നനങ്ങി… പിന്നെ ആ നാക്ക് നീണ്ടു വന്നു ആ വെള്ളത്തുള്ളികൾ നക്കി. മുണ്ടിന്റെ കൂടുതൽ ഭാഗം കൈയിൽ പിടിച്ചു തേതി നന്നായി പിഴിഞ്ഞു… അതയാളുടെ ചുണ്ടിനെ മാത്രമല്ല മുഖത്തെയും നനച്ചു...

മഴ പെയ്യുന്നതു പോലെ മുഖത്ത് വെള്ളം വീണപ്പോൾ ശ്രീഹരി കണ്ണ് തുറന്നു. പാതി തെളിഞ്ഞ ബോധത്തിൽ അവൻ കണ്ടു, കുളിച്ചീറനായി മുഴുവൻ നനഞ്ഞു നിൽക്കുന്ന അവന്റെ സൗന്ദര്യ ദേവത… താൻ മരിച്ചു അവൻ ഉറപ്പിച്ചു. മുഖത്തേക്ക് ഇറ്റു വീണ വെള്ളം നാക്കു നീട്ടി അവൻ നക്കി കുടിച്ചു.

അൽപ്പം വെള്ളം അകത്തു ചെന്ന അവനു കൂടുതൽ

💬 Comments

View all comments