Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]
നീ വന്നത് പിന്നെ സംഭവിച്ചത് എല്ലാം ഒരു സ്വപ്നമായിട്ടാ എനിക്ക് തോന്നിയേ…”
ഇടക്ക് ഒന്ന് നിറുത്തി കിതപ്പടക്കി അവൻ വീണ്ടും അവളോട് പറഞ്ഞു…
“എന്നോട് ക്ഷമിച്ചു കൂടെ..? എന്ത് പരിഹാരം... അല്ല ഒരു പരിഹാരോം ഇല്ല… എന്ന് എനിക്കറിയാം, ഞാൻ നിന്നെ വേളി കഴിക്കട്ടെ..? അപ്പോളെങ്കിലും എന്നോട് ക്ഷമിച്ചു കൂടെ..?”
തേതിയുടെ മുഖം ചുവന്നു… ആദ്യ കാഴ്ച്ചയിൽ അവൾക്കു ശ്രീഹരിയോട് തോന്നിയത് അനുരാഗം തന്നെ ആയിരുന്നു. ഭൂമിയിൽ ഇറങ്ങി വന്ന ദേവകുമാരൻ ആയാണ് അന്ന് അധികാരിയിൽ നിന്നും രക്ഷപെട്ടു പുഴ നീന്തി കടന്നു വന്ന അവൾ അവനെ കണ്ടത്.
പിന്നെ പെട്ടന്നായിരുന്നല്ലോ ദേവൻ അസുരനായതും, അവളെ പിച്ചി ചീന്തിയതും… ഇപ്പോൾ പറയുന്നു വേളി കഴിക്കാം എന്ന്. കണ്ടാലേ അറിയാം ഇയാൾ വലിയ തറവാട്ടിലെ ആണെന്ന് അങ്ങനെയൊരാൾ ഒരു അടിയാത്തി പെണ്ണിനെ...
ഒരിക്കലും നടക്കാത്ത കാര്യം ആണ് പറയുന്നത്... തന്നെ മയക്കി കാര്യം കാണാനുള്ള ഇവന്റെ അടവ് തന്നെ... ശ്രീഹരി തന്നെ പരിഹസിച്ചു എന്ന് തോന്നിയ തേതിയുടെ മുഖത്തെ ലജ്ജയുടെ ചുവപ്പ് ക്രോധത്തിന്റെ ചുവപ്പായി മാറി. അവന്റെ മുഖത്ത് തറപ്പിച്ചു നോക്കി ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു…
“നിക്ക് ആരുടേയും വേളിയാവേണ്ട... എന്തിന്റെ ലഹരിയിൽ ആണേലും, പെണ്ണുങ്ങളെ കേറി പിടിക്കുന്ന ആഭാസന് അല്ലേലും ആര് വേളിയാകാൻ..? ചാകാൻ കിടക്കുന്ന നിന്നെ ശിസ്രൂഷിക്കുന്നതു എന്റെ മനസ്സ് നിന്റെ അത്രേം ക്രൂരമല്ലാഞ്ഞിട്ടാ… എങ്കിലും ഉള്ളിന്റെ ഉള്ളിൽ എനിക്ക് നിന്നോട് വെറുപ്പാണ്...”
ശ്രീഹരിയുടെ മുഖമടച്ചു അടി കിട്ടിയ പോലെ അവൻ തല കുനിച്ചു, പിന്നെ കണ്ണുകൾ അടച്ചു. അവന്റെ മുഖത്തെ ആ ഭാവം
💬 Comments
View all comments