Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]
നീ ഈ കാട്ടിലെ ദേവി തന്നെയോ..?’
ഒരു നിമിഷം ശ്രീഹരിയെ തന്നെ നോക്കി നിന്ന തേതി പെട്ടന്ന് മുത്തു മണികൾ ചിതറി വീഴുന്ന പോലെ പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരികൾക്കിടയിൽ അവൾ അവനോടു പറഞ്ഞു…
“ഹ… ഹ… ദേവിയെ ഏനോ..? ഏനൊരു പാവം അടിയാത്തി പെണ്ണാ അക്കരെ ആണ് എന്റെ കുടി...”
നീണ്ടു വന്ന ചിരി അവളുടെ മുഖത്ത് നിന്നും മാഞ്ഞു പിന്നെ നിരാശയുടെ നിസ്സഹായതയുടെ നൊമ്പരത്തിന്റെ സ്വരത്തിൽ അവൾ തുടർന്നു...
“ചെന്നായിൽ നിന്നും രക്ഷപെടാൻ ഓടി സിംഹത്തിന്റെ വായിൽ വന്നു ചാടിയ മാനിന്റെ കഥ കേട്ടിട്ടുണ്ടോ..? ആ മാനാണ് ഞാൻ. പിന്നെ നിന്നെ കാല പാമ്പു അല്ല കൊത്തിയെ… കാട്ടിലെ കാരമുള്ള് കൊണ്ട് കേറിയതാ...”
അവസാന വാചകം പറഞ്ഞപ്പോൾ അവൾ വീണ്ടും ചിരിച്ചു... അവളുടെ സംസാരം മുഴുവൻ മനസ്സിലായില്ലെങ്കിലും ഈ പെണ്ണിനോട് സംസാരിക്കുമ്പോൾ ഒരു ഊർജ്ജം പോലെ, ആ പുതു ഊർജ്ജത്തിൽ ശ്രീഹരി എണീറ്റിരിക്കാൻ പണിപ്പെട്ടു. പക്ഷെ പരാജിതനായി പിന്നെയും മറിഞ്ഞു വീണു…
മറിഞ്ഞു വീണ ശ്രീഹരിയെ പെട്ടെന്ന് തേതി താങ്ങി, പിന്നെ അവൾ അവനെ ഒരു മരത്തിൽ ചാരി ഇരുത്തി. ശ്രീഹരി ആകാംക്ഷയോടെ കാലിലെ മുറിവിൽ നോക്കി നല്ല നീരും പഴുപ്പും ഇവൾ പറഞ്ഞത് പോലെ മുള്ള് ആണെങ്കിൽ അകത്തു തറഞ്ഞിരിപ്പുണ്ട്. എടുത്തു കളയണം…
“എന്താ നിന്റെ പേര്..?”
ശ്രീഹരി തേതിയോടു ചോദിച്ചു.
“തേതി…”
അവൾ മറുപടി പറഞ്ഞു.
തേതി ഞാനാദ്യായിട്ടാ ഇങ്ങനെ ഒരു പേര് കേൾക്കണേ… ഞാൻ നിന്നെ പക്ഷെ ദേവിയെന്നേ വിളിക്കൂ… ദേവീ… അന്ന് ശരിക്കും ഞാൻ കഞ്ചാവടിച്ചു ബോധമില്ലാതെ ഇരുന്നപ്പോൾ ആണ്
💬 Comments
View all comments