Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]
പെണ്ണിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും... എന്നെ ആ പാറയുടെ മേലെ എത്തിക്കാമോ അവിടെ കൂടാരത്തിൽ കത്തിയുണ്ട് അത് വെച്ച് മുള്ളെടുക്കാം..”
“…ആദ്യം അണുബാധ വേണം കളയാൻ, അല്ലേൽ പഴുപ്പ് മുഴുവൻ കാലിൽ പടരും. അതിനു അവിടെ കുപ്പിയിൽ ചാരായം ഉണ്ടാകും അത് ഒഴിച്ച് പഴുപ്പ് കഴുകി കളഞ്ഞാൽ പിന്നെ മുള്ളെടുക്കാം. എന്നെ ഒന്ന് താങ്ങുമോ ആ കൂടാരം വരെ…”
ശ്രീഹരിയുടെ മനസ്സ് തുറന്ന സംസാരം കേട്ട തേതിക്കു അത്രയും കടുത്തു പറഞ്ഞതിൽ വീണ്ടും മനസ്താപം തോന്നി. ഇയാൾ ശരിക്കും രൂപം പോലെ തന്നെ ഒരു ദേവനാണോ..? പറഞ്ഞത് പോലെ കഞ്ചാവിന്റെ ലഹരിയിൽ അറിയാതെ പറ്റി പോയ ഒരു തെറ്റാവുമോ..? തന്റെ വിധി, ആ സമയത്തു താൻ ഇവിടെ വരാൻ.
എന്തായാലും അവനെ അവിടെ മരണത്തിനു വിട്ടു കൊടുത്തിട്ടു പോകാൻ തേതിക്കാവുമായിരുന്നില്ല, അവൾ അവനെ താങ്ങി എഴുന്നേൽപ്പിച്ചു പുൽ മൈതാനത്തെ പുല്ലു വകഞ്ഞു മാറ്റി പാറയുടെ മേലെ അവന്റെ കൂടാരത്തിലേക്കു കൊണ്ടുപോയി.
കൂടാരത്തിൽ തുണികൾ തലയിണ പോലെയാക്കി അവന്റെ തല ഉയർത്തി വെച്ച് അവനെ കിടത്തിയ അവൾ അവൻ പറഞ്ഞ കുപ്പികൾ എല്ലാം പരിശോധിച്ചു. എല്ലാം കാലിയാണ്, അപ്പോളേക്കും തുണികൾക്കിടയിൽ നിന്നും കത്തി തപ്പിയെടുത്ത ശ്രീഹരി ബോധശൂന്യനായി വീണു പോയിരുന്നു…
ഇനിയെന്ത് വേണം..? തേതി അവന്റെ കാലിലെ മുള്ള് നോക്കി ചുറ്റും പഴുപ്പുണ്ട് നന്നായി ഞെക്കിയാൽ പഴുപ്പിനൊപ്പം മുള്ളും പോരും. പക്ഷെ അവൻ പറഞ്ഞപോലെ ചാരായം ആദ്യം ഒഴിക്കാൻ ചാരായം ഇല്ല, പിന്നെ ഒരു മരുന്നും വേറെ ഇല്ല…
കോരൻ ചാരായം വാറ്റി വെച്ചിരിക്കുന്ന സ്ഥലം അവൾക്കറിയാം. പിന്നെ
💬 Comments
View all comments