Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]
കഴിഞ്ഞ ദിവസം അവളുടെ നീരുണങ്ങാൻ പുരട്ടിയ പച്ചമരുന്ന് കുടിയിലെ തീണ്ടാരി ചായ്പ്പിലുണ്ട്. ഒന്ന് പോയിട്ട് വന്നാലോ..? നേരം ഇത്രെം ആയില്ലേ..? അധികാരി പോയി കാണും.
അവൾ ശ്രീഹരിയെ ആ കൂടാരത്തിൽ വിട്ടിട്ടു വേഗം പുഴക്കരയിലേക്കു നടന്നു. താൻ എന്താണ് ഈ ചെയ്യുന്നത്..? അറിയാതെ അവനോടു തനിക്കു അനുരാഗം തോന്നുന്നു, വീണ്ടും വേദനിക്കാൻ ആണ് ഈ തോന്നൽ… താൻ ഒരു അടിയാത്തി ആ സത്യം ഒന്നുകൂടെ ഒന്നുകൂടെ മനസ്സിനെ ഓർപ്പിച്ചു അവൾ പുഴയിലേക്കിറങ്ങി.
പുഴ നീന്തി കടന്നു കൂരയുടെ നേരെ നടന്നപ്പോൾ അവൾ പൂച്ച നടക്കുന്ന പോലെ പതുങ്ങി. അനക്കം ഒന്നും കേൾക്കാനില്ല, അധികാരി പോയിരിക്കണം… അവൾ നേരെ തീണ്ടാരി പുരയിൽ ചെന്ന് പച്ചമരുന്ന് അരച്ച് വെച്ച പത്രവും മുണ്ടു കീറി വെച്ചിരുന്ന പഴം തുണിയും എടുത്തു.
ഇനിയിത് അക്കരെ വരെ നനയാതെ കൊണ്ടു പോകാൻ ഒരു വാ വട്ടം കൂടുതലുള്ള ചെരുവം വേണം, അതൊരെണ്ണം അടുക്കളയിലെ കാണൂ. അവൾ ശബ്ദം കേൾപ്പിക്കാതെ അടുക്കള വാതിൽക്കൽ ചെന്ന് കൂരക്കുള്ളിലേക്കു നോക്കി.
അകത്തവിടെ ചിരുത കയറു കട്ടിലിൽ മലർന്നു കിടന്നുറങ്ങുന്നു. അവൾ പോയപ്പോൾ ഉടുത്ത തുണിയല്ല, കുളിച്ചു തുണി മാറിയാണ് കിടപ്പു. അടുത്തെങ്ങും വേറെയാരും ഇല്ല. അവൾ ശബ്ദം കേൾപ്പിക്കാതെ അടുക്കളയിൽ കയറി ആവശ്യമുള്ള പത്രങ്ങളുടെ കൂടെ കുറച്ചു കാപ്പിപൊടിയും പൊതിഞ്ഞെടുത്തു ഇറങ്ങി.
ചിരുത ഇത്രയും ബോധം കെട്ടുറങ്ങാനുള്ള കാരണം എത്ര ആലോചിച്ചിട്ടും തേതിക്കു മനസ്സിലായില്ല. അവൾ വാവട്ടമുള്ള ചെരുവത്തിൽ പച്ചമരുന്നും പഴം തുണിയും കാപ്പിപൊടിയും ഇറക്കി വെച്ചിട്ടു അടപ്പിട്ടു മൂടി, പിന്നെ ആ അടപ്പു ഇളകി പോകാതെ അവളുടെ
💬 Comments
View all comments