Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]
ദാവണി കൊണ്ട് കെട്ടി ഭദ്രമാക്കി.
ഇനിയും വേണ്ടത് ചാരായമാണ്… മരുന്നടങ്ങിയ ചെരുവം പുഴക്കരയിൽ വെച്ചിട്ടു അവൾ പുഴയിലേക്കിറങ്ങി, പിന്നെ പുഴയുടെ ഓരത്തു വെള്ളത്തിൽ ഉന്തി നിൽക്കുന്ന പാറയുടെ ചുവട്ടിലേക്ക് നീന്തി ചെന്നു. പുഴയുടെ ഒഴുക്കിന്റെ ശക്തി ഈ ഉയർന്നു നിൽക്കുന്ന പാറ കാരണം ആ ഭാഗത്തു കുറവാണു.
അവൾ നന്നായി ശ്വാസം എടുത്തു, പിന്നെ ആ പാറയുടെ ചുവട്ടിലേക്ക് മുങ്ങി. ആഴമുണ്ടെങ്കിലും നന്നേ തെളിഞ്ഞ വെള്ളം ആയതു കൊണ്ട് വെളിച്ചം കടന്നു വരുന്നുണ്ട്. വെള്ളത്തിനടിയിൽ കണ്ണ് തുറന്നു നോക്കിയ അവൾ കണ്ടു… കയറു കൊണ്ട് ചുറ്റിക്കെട്ടി പാറയുടെ വിള്ളലിൽ കെട്ടിയിട്ടിരിക്കുന്ന കുപ്പികൾ.
പണ്ട് തേവൻ ഈ കുപ്പികൾ ചുവടു മുതൽ മൂടി വരെ പിണിക്കയറു കൊണ്ട് വരിഞ്ഞു ചുറ്റുന്നത് കണ്ടപ്പോൾ എന്തിനാണെന്ന് പറഞ്ഞത് തേതി ഓർത്തു…. വാറ്റിന് മാസങ്ങളും വർഷങ്ങളും കഴിയും തോറും മർദ്ദം കൂടും, അപ്പോൾ കുപ്പി വിരിഞ്ഞു പൊട്ടാതിരിക്കാനാണ് ഇങ്ങനെ ചുറ്റി വരിഞ്ഞു കെട്ടുന്നത്.
ചുറ്റി വരിഞ്ഞു മുറുക്കിയ കുപ്പിയുടെ മൂടി മരത്തടിയിൽ തീർത്ത ആപ്പ് വെച്ച് അടച്ചിട്ടുണ്ട്. രണ്ടു കുപ്പികൾ കൂട്ടി കെട്ടിയാണ് പുഴക്കടിയിൽ കെട്ടി നിറുത്തിയിരിക്കുന്നതു, ഒഴുക്ക് നീറ്റിൽ ഇങ്ങനെ കാലങ്ങൾ കിടന്നാൽ വീര്യവും കൂടുമത്രേ...
എന്തായാലും അവൾ അതിൽ നിന്നും രണ്ടു കുപ്പികൾ എടുത്തു, കൂട്ടി കെട്ടിയിരുന്ന കയർ കഴുത്തിൽ മാല പോലെയിട്ടപ്പോൾ വെള്ളത്തിൽ കൂടി കൊണ്ടുപോകാനും എളുപ്പമായി. അതും കഴുത്തിലിട്ടു ബാക്കി സാധനങ്ങളുമായി അവൾ വീണ്ടും പുഴ കടന്നു അക്കരക്കു നീന്തി…
ശ്രീഹരി ബോധം കെട്ടു തന്നെ കിടക്കുന്നു, തേതി ചെരുവത്തിലെ സാധനങ്ങൾ താഴെ എടുത്തു വെച്ചിട്ടു ചെരുവവുമായി
💬 Comments
View all comments