0%

Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]

പുഴക്കരയിൽ പോയി നിറയെ വെള്ളം കൊണ്ടു വന്നു. തുണിയിൽ വെള്ളം മുക്കി തുടച്ചു അവൾ അയാളുടെ മുറിവ് കഴുകി.

പിന്നെ ചാരായതിന്റെ മൂടി തുറക്കാൻ അവൾ പഠിച്ച പണി പതിനെട്ടും പയറ്റി നടന്നില്ല, അവസാനം ശ്രീഹരിയുടെ കത്തി കൊണ്ട് അവൾ കുപ്പിയുടെ മൂടി കുത്തി തുറന്നു… അതിൽ നിന്നും കുറച്ചു അവന്റെ മുറിവിനു മേലെ ഒഴിച്ചപ്പോൾ ശ്രീഹരി ആ ബോധമില്ലായ്മയിലും ഞരങ്ങി.

മുറിവ് വൃത്തിയാക്കി കഴിഞ്ഞ അവൾ ഏറെ നേരെത്തെ പരിശ്രമത്തിന്റെ അവസാനം അവന്റെ കാലിൽ തറച്ചിരുന്ന ആ മുള്ളും എടുത്തു മാറ്റി. മുള്ളിന്റെ കൂടെ കുറെ പഴുപ്പും ചലവും ഒഴുകിയിറങ്ങി പക്ഷെ ചോര വരുന്നത് വരെ അവൾ അത് ഞെക്കി ചാടിച്ചു കൊണ്ടിരുന്നു.

എല്ലാം കഴിഞ്ഞു മുറിവ് ചാരായം ഒഴിച്ചു വൃത്തിയാക്കി, അവൾ അതിനു മീതെ കൊണ്ടുവന്ന കാപ്പി പൊടി കനത്തിൽ തൂകി. പിന്നെ കൊണ്ടുവന്ന പച്ചമരുന്ന് അരച്ചത് മുറിവിനു ചുറ്റുമുള്ള കാലിലെ നീരിനു പുരട്ടി. ഇത്രയും കഴിഞ്ഞപ്പോൾ വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു…

ഇനിയും കാണാതായാൽ തന്നെ ചിരുത അന്വേഷിക്കും എന്ന് അറിയാമായിരുന്ന തേതി കുടിയിലേക്കു പോകാനൊരുങ്ങി. പോകുന്നതിനു മുൻപ് ശ്രീഹരിക്കു കുടിക്കാൻ പാകത്തിന് വെള്ളം എടുത്തു വെക്കുവാനും അവൾ മറന്നില്ല.

തിരിഞ്ഞു നടക്കുന്നതിനിടയിൽ അവൾ ഒരിക്കൽ കൂടി തിരിഞ്ഞു തന്റെ ദേവാസുരനെ നോക്കി. ഇപ്പോൾ ഉറക്കത്തിൽ ആ ഞരക്കങ്ങൾ ഇല്ല, വേദന മാറിയിരിക്കണം… നന്നായി ഉറങ്ങി എണീറ്റാൽ എല്ലാം ശരിയാകും. അവൻ സുന്ദരനാണ്… അവൾ ഇത് വരെ കണ്ടിട്ടുള്ള എല്ലാരെക്കാളും സുന്ദരൻ.

വേളി കഴിക്കാത്രേ... അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അടിയാത്തിനെ വേളി

💬 Comments

View all comments