Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]
എന്ന് നടിക്കുന്നത് തന്നെയാണ് ബുദ്ധി, ചിരുത മറുപടി പറഞ്ഞു…
“അത് തമ്പ്രാ ഇന്നലെ വന്നു നോക്കിയപ്പോൾ ഓള് ദേഹം മുഴുവൻ ചോര ഒലിപ്പിച്ചു ഈ പാറയിൽ കുത്തിയിരിക്കുന്നു, എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല… അവസാനം തല്ലും എന്നായപ്പോൾ ആണ് വാ തുറന്നതു, മാവെന്നു മാങ്ങാ പൊട്ടിക്കാൻ കേറിയപ്പോ വഴുക്കിയത്രേ..!”
എന്നിട്ടു അവളെവിടെ...?
അധികരിക്കും ആകാംക്ഷ അടക്കാനായില്ല…
താൻ ചമച്ച കഥ വെള്ളം തൊടാതെ അധികാരി വിഴുങ്ങുന്നത് കണ്ട ചിരുത ഒരു മുഴം കൂട്ടിയെറിഞ്ഞു…
“എല്ലിന് പൊട്ടലുണ്ട്, രണ്ടു മാസം എങ്കിലും ആകും സുഖപ്പെടാൻ. അതുവരെ ഇവിടെ ആര് നോക്കാനാ..? അതുകൊണ്ടു ഞങ്ങ അവളെ മുപ്പത്തിയമ്മേടെ കുടീലാക്കി…”
മൂപ്പത്തിയമ്മ അവരുടെ വൈദ്യന്റെ ഭാര്യയാണ്. മനസ്സിൽ ഇട്ടു താലോലിച്ചു കൊണ്ട് വന്ന മോഹം വടികുത്തി പിരിഞ്ഞത് കണ്ട അധികാരിക്ക് കലശലായ ദേഷ്യം വന്നു.
ചിരുത പറഞ്ഞത് മുഴുവൻ അയാൾ അങ്ങ് വിശ്വസിച്ചില്ല, ചിരുതയെ കടന്നു അയാൾ കടമ്പ കവച്ചു വെച്ച് അവളുടെ വീട്ടുമുറ്റത്തേക്കു കടന്നു.
കുടിലിനു ചുറ്റും തേതിയേ തേടി നടന്ന അധികാരിയുടെ നടപ്പു കണ്ട ചിരുതക്കു മണം പിടിക്കുന്ന ഒരു ചെന്നായെ ആണ് ഓർമ്മ വന്നത്.
ഒരു വേള അയാളുടെ നോട്ടം പുഴയുടെ നേരെ നീങ്ങുന്നത് കണ്ട ചിരുത അടുക്കളയിലേക്കു ചാടി കയറി അവിടെ ഉണ്ടായിരുന്ന ഒരു പാത്രം തട്ടി തെറിപ്പിച്ചു...
പുഴക്കടവിൽ ആളനക്കം ഉണ്ടോയെന്ന് നോക്കാനാഞ്ഞ അധികാരി വെള്ളത്തിൽ എന്തോ കണ്ടപോലെ തോന്നിയ നിമിഷം ആണ്, അകത്തു പാത്രം വീഴുന്ന ശബ്ദം കേട്ടത്… ഇനിയിപ്പോ അവളെ പുരയിൽ ഒളിപ്പിച്ചിട്ടാണോ ആ കുലട അഭിനയിച്ചത്..? അയാൾ പതുക്കെ കുടിലിനു
💬 Comments
View all comments