0%

Chapter Title : അടിമയുടെ ഉടമ 6 [കിച്ചു✍️]

വരിയായി ഇരിക്കും..? അവൻ ശബ്ദം ഉണ്ടാക്കാതെ അടുത്ത് ചെന്ന് പെട്ടന്ന് ഒരു ശബ്ദം ഉണ്ടാക്കി. ഇല്ല ഒരനക്കവും ഇല്ല… തേവൻ പതുക്കെ കൈ നീട്ടി ഒന്നിനെ തൊട്ടു.

ആരും കാണാനില്ലെങ്കിലും ഇളിഭ്യനായതിന്റെ ജാള്യം അവന്റെ മുഖത്ത് പടർന്നു. പ്ലാസ്റ്റിക് ചിത്രശലഭങ്ങൾ ആണ് അവൻ യഥാർത്ഥ ചിത്രശലഭമായി തെറ്റിധരിച്ചത്. അവന്റെ നോട്ടം മേശയിൽ ഇരുന്ന നീളമുള്ള ഒരു പുസ്തകത്തിലേക്ക് തിരിഞ്ഞു, ഒരു പെൻസിൽ അതിനകത്തു നിന്നും പുറത്തേക്കു തള്ളി നിൽക്കുന്നു.

വായിച്ചു അടയാളം ഇട്ടതായിരിക്കും, അവൻ പതിയെ ആ ബുക്ക് തുറന്നു. അതൊരു നീണ്ട നോട്ട് ബുക്കായിരുന്നു… പെൻസിൽ വെച്ചിരുന്ന പേജിൽ ഇനിയും പൂർത്തിയാക്കാത്ത ഒരു കവിത കുറിച്ചിട്ടിരിക്കുന്നത് അവൻ വായിച്ചു…

തെന്നൽ

ആരാണ് നീ കാറ്റേ... എവിടാണ് നീ കാറ്റേ...

ഞാനും അലഞ്ഞു നിന്നിലെ ആ നിന്നെ തേടി

ഇളം തെന്നലായി നീ എന്നിൽ നിറയുമ്പോളും

ഞാൻ നിന്നെ അറിയാത്തതെന്തേ..?

കാറ്റിനെ തേടിയത് ആർ..? ഞാനോ നീയോ..?

ഞാൻ നീയും നീ ഞാനുമാകുമെങ്കിൽ..,

പക്ഷെ അപ്പോളും കാറ്റേ നീ എവിടെ..?

ലോകമേ കണ്ടവരുണ്ടോ, എന്റെ തെന്നലിനെ..?

കാറ്റിൽ പൊങ്ങിയ ഇലകളെ,

കണ്ടുവോ നീ ആ ഇളം തെന്നലിനെ…

ഇല്ല; നിന്ദ്ര വിട്ടുണർന്ന ഇല

കണ്ണു തുറക്കുമ്പോൾ, തെന്നൽ മാഞ്ഞു പോയി…

കാറ്റിനെ അറിയുന്നവർ ആർ..?

ഞാനും നീയും അല്ല പിന്നെയാ മരങ്ങളോ..?

ഇല്ല; പാവമാ മരങ്ങൾ തല കുനിക്കുമ്പോൾ,

വീണ്ടുമാ വിരുത മാഞ്ഞു പോയി...

ഇനിയും അകലെ....

തേവൻ രണ്ടു മൂന്നു ആവർത്തി അത് വായിച്ചു നോക്കി അവനു ഒന്നും മനസിലായില്ല. ബുക് എടുത്ത പോലെ തന്നെ

💬 Comments

View all comments