Chapter Title : അടിമയുടെ ഉടമ 6 [കിച്ചു✍️]
അത് എന്താണെന്നു മനസ്സിലാക്കാനുള്ള അറിവ് തേതിക്കു ഉണ്ടായിരുന്നില്ല. പക്ഷെ മണ്ണിനോടും പുഴയോടും ഇഴുകി ജീവിക്കുന്ന അവൾക്കു അതങ്ങനെയാണ് എന്നറിയാമായിരുന്നു. ഈ തണുത്ത രാത്രിയിൽ ആ പാറപ്പുറത്തു ശ്രീഹരിക്കു തണുക്കുമോ..? പനി കൂടുമോ..? അവൾ അതോർത്തപ്പോൾ ഉള്ളിൽ ഒരു വേദന പോലെ…
കഴിഞ്ഞ പകലിലെയും രാത്രിയിലെയും വേദനയുടെ മണിക്കൂറുകൾ തേതി ഓർത്തു, അവനെ കൊന്നു തിന്നാനുള്ള ദേഷ്യത്തിന്റെ വെറുപ്പിന്റെ പകയുടെ തീ പിടിച്ചിരുന്ന തലച്ചോറിന് ഇതെന്താ ഇപ്പോൾ പറ്റിയത്. ജീവന്റെ ഒരു പാതി അക്കരക്കാട്ടിൽ വിട്ടിട്ടു പോന്ന പോലെ ഒരു വേദന. അവന്റെ വാക്കുകളോ..?
“എന്നോട് പൊറുക്കൂ ദേവീ... ഞാൻ കുറച്ചു മുൻപേ മാടമ്പി തറവാട്ടിലെ ശ്രീഹരിയായാണ് സംസാരിച്ചത്. നിന്നോട് ചെയ്ത തെറ്റിന് എന്റെ ഭാര്യാ പദവി എന്ന വിശിഷ്ട്യ പദം തരാം എന്ന് കരുതിയ ഞാൻ ആണ് മണ്ടൻ. ഇവിടെ ഇപ്പോൾ എന്റെ ഭാര്യാ പദവിയും ഒരു ബാധ്യത തന്നെയാവും അല്ലേ..?”
വെറുതെ സ്വപ്നം കാണാൻ അല്ലേലും ഈ അടിയാത്തി പെണ്ണിന്റെ കരൾ ഇത്രയും ഭാരം കുറഞ്ഞതാണോ..? അവൻ ആ പറഞ്ഞതിൽ ഒരു തരിമ്പും സത്യം ഇല്ലന്ന് തലച്ചോർ പറയുന്നത് കേട്ട ഭാവം ഇല്ല ഈ പൊട്ടി പെണ്ണിന്റെ ഹൃദയത്തിനു, അല്ലേലും കരയുമ്പോൾ വേദനിക്കുന്നതും പൊട്ടിക്കാളിയായ ഹൃദയമല്ലേ..?
കുടിലിലോട്ടുള്ള കുത്തു കല്ല് കയറുമ്പോൾ തന്നെ അവൾ കണ്ടു വഴിക്കണ്ണുമായി നോക്കി നിൽക്കുന്ന ചിരുതയെ, അവൾ കയറി ചെന്നപ്പോൾ ചിരുത അവളെ കണ്ടു ഓടി വന്നു. കെട്ടി പിടിക്കാനും സ്നേഹം അങ്ങനെ പ്രകടിപ്പിക്കാനും ഒന്നും അറിയാത്ത ആ അമ്മ പറഞ്ഞു…
“കുറച്ചു കൂടി കഴിഞ്ഞിട്ട് എഴുന്നള്ളിയാ മതിയാരുന്നല്ലോ..? സന്ധ്യ
💬 Comments
View all comments