0%

Chapter Title : അടിമയുടെ ഉടമ 6 [കിച്ചു✍️]

ആകുമ്പോൾ ഇഴജന്തുക്കൾ ഇറങ്ങും എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. നിനക്ക് വിശക്കുന്നോ..? നീ ഉച്ചമുതൽ പട്ടിണിയല്ലേ, ഞാൻ ദേ ചേന പുഴുങ്ങി നല്ല കാന്താരി പൊട്ടിച്ചതുണ്ട്. തുണി മാറി ഇരുന്നോ ഞാൻ വിളമ്പാം...”

തുണി മാറി നല്ല വെണ്ണ പോലെ വായിലേക്ക് വെച്ചാൽ അലിയുന്ന ചേന പുഴുക്ക് കാന്താരി പൊട്ടിച്ചതിൽ ചേർത്ത് കഴിക്കുമ്പോൾ അവൾ ചിരുതയെ നോക്കി. എപ്പോളത്തെയും പോലെ ഓടി നടന്നു പണിയുന്ന ചിരുതക്കു മുഖത്ത് ഒരു തെളിച്ചം വന്ന പോലെ, ആ ചുണ്ടുകളിൽ ഗൂഢമായ ഒരു ചിരിയുണ്ടോ..?

കോരൻ വന്നു പതിവ് ചിട്ടകളായ കുളിയും കുടിയും കഴിപ്പും ഒക്കെ കഴിയുമ്പോളേക്കും അവൾ മെല്ലെ പുറത്തിറങ്ങി. നിറനിലാവിൽ താഴെ പുഴ കുലുങ്ങി ചിരിച്ചു പായുന്നത് കാണാം, അതിനുമപ്പുറം കാടിന്റെ ഇരുട്ടിനു മേലെയും നിലാവ് പരന്നിട്ടുണ്ട് ശ്രീഹരി ഉറങ്ങി കാണുമോ..?

അവൾ വെറുതെ ഓരോന്നാലോചിച്ചു നിലാവിൽ കുളിച്ചു കിടന്ന പാറമേൽ ഇരുന്നു. അപ്പോളും അവളുടെ കണ്ണ് പുഴയുടെ തീരവും കടന്നു ആ കാടിന്റെ നിഗൂഢതയിൽ എന്തോ തിരയുന്നുണ്ടായിരുന്നു…

തുടരും...

💬 Comments

View all comments