Chapter Title : അടിമയുടെ ഉടമ 6 [കിച്ചു✍️]
നിന്നിലെ ആ നിന്നെ തേടി
ഇളം തെന്നലായി നീ എന്നിൽ നിറയുമ്പോളും
ഞാൻ നിന്നെ അറിയാത്തതെന്തേ..?
കാറ്റിനെ തേടിയത് ആർ..? ഞാനോ നീയോ..?
ഞാൻ നീയും നീ ഞാനുമാകുമെങ്കിൽ..,
പക്ഷെ അപ്പോളും കാറ്റേ നീ എവിടെ..?
ലോകമേ കണ്ടവരുണ്ടോ, എന്റെ തെന്നലിനെ..?
കാറ്റിൽ പൊങ്ങിയ ഇലകളെ,
കണ്ടുവോ നീ ആ ഇളം തെന്നലിനെ…
ഇല്ല; നിന്ദ്ര വിട്ടുണർന്ന ഇല
കണ്ണു തുറക്കുമ്പോൾ, തെന്നൽ മാഞ്ഞു പോയി…
കാറ്റിനെ അറിയുന്നവർ ആർ..?
ഞാനും നീയും അല്ല പിന്നെയാ മരങ്ങളോ..?
ഇല്ല; പാവമാ മരങ്ങൾ തല കുനിക്കുമ്പോൾ,
വീണ്ടുമാ വിരുത മാഞ്ഞു പോയി...
ഇനിയും അകലെ....
തേവൻ രണ്ടു മൂന്നു ആവർത്തി അത് വായിച്ചു നോക്കി അവനു ഒന്നും മനസിലായില്ല. ബുക് എടുത്ത പോലെ തന്നെ മടക്കി പെൻസിലും വെച്ച് അവൻ കുളിമുറിയുടെ നേരെ നീങ്ങി…
കുളിമുറിയിലെ പ്ലാസ്റ്റിക് കൊട്ടയിൽ നിന്ന് തുണികൾ ഓരോന്നായി എടുത്തു അവൻ കൊണ്ടുവന്ന ബക്കെറ്റിലേക്കിട്ടപ്പോൾ, തെന്നൽ അടുത്ത് നിൽക്കുന്ന പോലെ അവനു തോന്നി. തേവൻ മൂക്ക് വിടർത്തി ശ്വാസം എടുത്തു.
അവൾ രാവിലെ യോഗ ചെയ്തപ്പോൾ ഇട്ടിരുന്ന തുണികളിൽ കൂടുതലായി അവളുടെ ഗന്ധം നിറഞ്ഞു നിന്നു. പിന്നെ കുട്ടയുടെ ഏറ്റവും അടിയിലായി കിടന്ന അടിവസ്ത്രങ്ങൾ അവൻ എടുത്തു വേഗം ബക്കറ്റിൽ ഇട്ടു. അതൊന്നു മണത്തു നോക്കണം എന്ന് മനസ്സ് പറഞ്ഞിട്ടും അവൻ അത് ചെയ്തില്ല.
തേവൻ അറിയാതെ തെന്നലിനെ ആരാധിച്ചു തുടങ്ങിയിരുന്നു. അവളുടെ അടിവസ്ത്രങ്ങളിൽ നോക്കുന്നത് പോലും അവളെ വേറൊരു കണ്ണോടെ കാണുന്നതല്ലേ..? അവളുടെ പിങ്ക് നിറത്തിലുള്ള പാന്റീസിനു നേരെ നീണ്ട കണ്ണുകളെ കബളിപ്പിച്ചു അവൻ അടുത്ത മുറിയിലേക്ക് നടന്നു.
പല്ലവിയുടെ മുറിയും തെന്നലിന്റെ മുറി പോലെ തന്നെ വൃത്തിയുള്ളതായിരുന്നു. പക്ഷെ അവളുടെ മുറിയുടെ ചുവര് മുഴുവൻ ഹിന്ദി നടന്മാരുടെയും, മുടി നീട്ടി കൈയിൽ ഗിറ്റാറുമായി നിൽക്കുന്ന ആൾക്കാരുടേയുമൊക്കെ പടങ്ങൾ ആയിരുന്നു. തേവൻ അവളുടെ കുളിമുറിയിൽ കയറി.
അവിടെ കുട്ടക്കുള്ളിൽ കിടന്ന തുണികളിൽ പല്ലവി അവനെ കൂട്ടികൊണ്ടു വന്ന അന്നിട്ടിരുന്ന ഡ്രസ്സ് മുതൽ കിടപ്പുണ്ടായിരുന്നു. അവൻ ഓരോ തുണികൾ ആയി എടുത്തു മണത്തു ബക്കറ്റിൽ ഇട്ടു,
💬 Comments
View all comments