Chapter Title : അടിമയുടെ ഉടമ [കിച്ചു✍️]
ഒരു പണിക്കാരൻ ആയി കോരന്റെ മകൻ തേവനെ വിട്ടാൽ അവർക്കൊരു സഹായവും ആവും തനിക്കു ഒരു തലവേദനയും മാറും...
കോരനെ കോലോത്തെ പണിക്ക് പറഞ്ഞാക്കിയാ അവൻ അന്തിയാവാതെ കോലോത്തെ പറമ്പിൽ നിന്നെറങ്ങില്ല പിന്നെ ചിരുത കോരന്റെ രണ്ടാം കേട്ടാണ് തേവന്റേം തേതിയുടെം രണ്ടാനമ്മ അവൾ ഒരു സഹായം ആകും തേതിയുടെ രുചി നോക്കുമ്പോൾ...
രാവുണ്ണിയരുടെ അടുക്കൽ നിന്നും സോപ്പും മേടിച്ചു വന്ന കോരന്റെ ശബ്ദമാണ് ശേഖരനെ ചിന്തകളിൽ നിന്നും ഉണർത്തിയത്
തമ്പ്രാ... വലിയബ്രാട്ടി പറഞ്ഞു എല്ലാരും അകത്തോട്ട് കേറാൻ...
ഒരു കൈകൊണ്ടു തല ചൊറിഞ്ഞു മറ്റേകൈയിൽ സോപ്പ് നെഞ്ചോടു ചേർത്ത് പിടിച്ചു നിൽക്കുന്ന കോരനെ നോക്കി കനത്തിൽ ഒന്ന് മൂളി അയാൾ അകത്തേക്ക് നടന്നു കൂടെ പ്രഭാകരനും യാമിനിയും പല്ലവിയും...
കത്തുന്ന ദേവസൗന്ദര്യം ചുവന്ന പട്ടിൽ പൊതിഞ്ഞു ആഭരണങ്ങൾ ചാർത്തിയാൽ എങ്ങനെയിരിക്കും അതാണ് യശോദ തമ്പുരാട്ടി ആജ്ഞാപിക്കാൻ മാത്രം… ഭരിക്കാൻ മാത്രം ശീലിച്ചിട്ടുള്ള… ആ ആത്തോലമ്മയുടെ മധുര മനോഹര ശബ്ദത്തിൽ മൂർച്ചയേറി...
“ശേഖരാ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് വാല്യക്കാരെ ദേഹോപദ്രവം ഏൽപ്പിക്കരുതെന്നു... ഇതിപ്പോ ഈ തറവാട്ടു മുറ്റത്തു അതും ഒരു കാരണവുമില്ലാതെ... നീയ് തറവാടിന്റെ പേര് കളയും...”
ശേഖരൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്ന് കേട്ടതേ ഉള്ളൂ യശോദ അയാളുടെ മൂത്ത സഹോദരിയാണ് അവരുടെ തറവാട്ടിൽ മൂത്ത ആണിനല്ല പെണ്ണിനാണ് ഭരണാധികാരം തറവാട്ടിലെ സീമന്ത പുത്രി വിവാഹജീവിതം ഉപേക്ഷിച്ചു കന്യകയായി തറവാട് ഭരിക്കുമ്പോൾ അവളുടെ ആജ്ഞകൾ നിറവേറ്റുന്ന അധികാരികളാണ് ആൺമക്കൾ...
മുറ്റത്തു തന്നെ നിൽക്കുന്ന യാമിനിയോടും ഭർത്താവു പ്രഭാകരനോടുമായി യശോദ തുടർന്നു…
“യാമിനി എന്താ അവിടെ നിൽക്കുന്നത്..?
💬 Comments
View all comments