0%

Chapter Title : അടിമയുടെ ഉടമ [കിച്ചു✍️]

തേവന്റെ മുഖമടച്ചു ഒന്നങ്ങു പൊട്ടിച്ചു...

തേവന്റെ കണ്ണിൽ പൊന്നീച്ച പറന്നു ചെവിയിൽ വണ്ട് മൂളി അപ്രതീക്ഷിതമായ അടിയുടെ ആഘാതത്തിൽ അവൻ നിലത്തേക്ക് മറിഞ്ഞു വീണു...

“എന്താ ഇത് ഏട്ടാ… തല്ലേണ്ടിയിരുന്നില്ല കുട്ടിയല്ലേ അത്...”

യാമിനിയുടെ മനസ്സലിഞ്ഞു ഏട്ടന്റെ ക്രൂരതകൾ ഒരു പാട് കേട്ടിട്ടുണ്ടങ്കിലും ഇങ്ങനെ കൺ മുന്നിൽ കണ്ടിട്ടില്ല… യാമിനി

“ഓപ്പോൾ ഒന്നും പറയണ്ടാ… നിക്കറിയാം, പത്താംതരം വരെ പഠിച്ചതല്ലേ..? അതിന്റെ ഹുങ്ക്, അല്ലാച്ചാ… ഏഭ്യൻ കുളിക്കാതെ കോലോത്തെ വണ്ടിയിൽ പോട്ടെ അടിച്ചതിൽ കേറുമോ..?”

ശേഖരൻ അധികാരിയുടെ മുഖത്ത് ഒരു ആത്മനിർവൃതി തേവനെ ഈ നാട്ടിൽ നിന്നും തന്നെ കെട്ടുകെട്ടിക്കാനായി അളിയൻ കൈമളോട്, പറമ്പിലെ പണിക്കായി കോരന്റെ ചെക്കനെ കൊണ്ടു പോകാൻ പറഞ്ഞു നിർബദ്ധം പിടിച്ചതു അയാൾ തന്നെയാണല്ലോ

നിലത്തു നിന്നും പിടഞ്ഞെണീറ്റ തേവന്റെ അരികിലെത്തി കോരൻ പറഞ്ഞു

“പുഴക്കടവിലേക്കു നടന്നോളൂ ഞാൻ രാവുണ്ണിയാരുടെ അടുത്ത് നിന്നും വാസനാ സോപ്പുമായി എത്തിക്കോളാം...”

അയാൾ വേഗത്തിൽ രാവുണ്ണിയാരെ തിരക്കി പോയി തേവൻ പുഴക്കരയിലേക്കും… പുഴയിലേക്കുള്ള വഴിയേ നടന്നകലുന്ന തേവനെ നോക്കി നിന്ന അധികാരിയുടെ മനസ്സിൽ തേതിയുടെ ആ കടഞ്ഞ മേനിയഴക് തെളിഞ്ഞു വന്നു…

ഇന്നലെ കൈയിൽ കിട്ടിയതാ ആ കിളുർന്നു മേനി അരികെ അപ്പോ ഈ അശ്രീകരം ഇടയ്ക്കു വന്നു കേറി അപ്പോളെ നിരീച്ചതാ ഇവന്റെ കാര്യം തീരുമാനം ആക്കണം എന്ന്...

ആലുവായിലാണ്‌ ഇളയ ഓപ്പോളേ വിവാഹം കഴിച്ചിരുന്ന പ്രഭാകര കൈമളുടെ വീട്, അവിടെ പുഴക്കരയിൽ പത്തു പതിനഞ്ചേക്കറോളം വരുന്ന ഭൂമിയും ഒരു പഴയ തറവാട്ട് മാളികയും ആരും നോക്കി നടക്കാനില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി.

അതിന്

💬 Comments

View all comments