0%

Chapter Title : അടിമയുടെ ഉടമ [കിച്ചു✍️]

കാണുന്നത്

കോരനെ പോലെ എണ്ണ കറുപ്പല്ല വെങ്കലത്തിന്റെ നിറം നന്നായി വെയിൽ കൊണ്ട വെളുത്ത തൊലി പോലെയാണല്ലോ ഇവന്റെ അമ്മ ചിരുതയെ തമ്പുരാട്ടി കണ്ടിട്ടുണ്ട് അവളും അത്ര കറുപ്പല്ല ആ നിറമാകും അല്ലേൽ തന്നെ ഇതുങ്ങളുടെ ജനുസ്സ് ആർക്കറിയാം..?

കോരന് ഒരു നാൽപ്പതു നാല്പത്തഞ്ചു പ്രായം കാണും അവനു ഒരു മകനുണ്ട് എന്ന് പറഞ്ഞപ്പോൾ വല്ല കൊച്ചു ചെറുക്കനും ആകുമെന്ന കരുതിയെ ഇവന് ഒരു പത്തൊൻപതു കുറയാതെ കാണും കണ്ടിട്ട് നല്ല അധ്വാനിക്കുന്ന ശരീരം യാമിനി ഓർത്തു പിന്നെ അവനോടായി ചോദിച്ചു

“എന്താ നിന്റെ പേര്..?”

ആ ചെറുക്കൻ മിണ്ടുന്നില്ല നിലത്തേക്ക് നോക്കി നിൽപ്പാണ് പക്ഷെ മകനെ പോലെ നിലത്തു തന്നെ നോക്കിയാണ് അപ്പന്റെയും നിപ്പെങ്കിലും അയാൾ പറഞ്ഞു

“തബ്രാട്ടീ... തേവാന്നാണ്...”

തേവനോ..? വിചിത്രമായ പേര് യാമിനി ഓർത്തു പിന്നെ പറഞ്ഞു

"നീ ചെക്കനോട് പോയി വൃത്തിയായി കുളിച്ചു വരാൻ പറയ്, പിന്നെ രാവുണ്ണിയാരെ കണ്ടു ഒരു വാസനാ സോപ്പുകൂടെ മേടിച്ചു കൊടുത്തോളൂ… നന്നായി തേച്ചുരച്ചു ശുദ്ധിയായി വരാൻ മറക്കണ്ടാന്നു പ്രത്യേകം പറഞ്ഞേൽപ്പിക്കൂ..."

തമ്പുരാട്ടി പറഞ്ഞു തീരുന്നതിനു മുന്നേ പടിവാതിൽ കടന്നു ശേഖരൻ അധികാരി കടന്നു വന്നു തൊട്ടുപുറകേ പല്ലവിയും... ഏഷണി പറഞ്ഞു വിളിച്ചു കൊണ്ടുവന്നതാണെന്നു വ്യക്തം. അദ്ദേഹത്തെ കണ്ട പാടെ തേവനും കോരനും പിന്നിലേക്ക് നീങ്ങി വാ പൊത്തി ഓച്ഛനിച്ചു നിന്നു

നീട്ടി കാല് വലിച്ചു വച്ചു നടന്നുവന്ന അധികാരിയുടെ വെളുത്ത മുഖം കോപത്താൽ ചുവന്നിരുന്നു തേവന്റെ മുന്നിൽ ഒരു നിമിഷം നിന്ന അധികാരി വലതു കൈ പിന്നിലേക്ക് വലിച്ചു സർവ്വശക്തിയും കൈ പത്തിയിൽ ആവാഹിച്ചു

💬 Comments

View all comments