0%

Chapter Title : അടിമയുടെ ഉടമ [കിച്ചു✍️]

മനസ്സിൽ തെളിഞ്ഞു ഇത്ര നാൾ ആരും കാണാതെ അവൻ കാത്തു അവളെ പക്ഷെ ഇനിയെന്ത് ആ വിടർന്ന സുന്ദരമായ പൂവ് ഉടമയുടെ കണ്ണിൽ പെട്ടു കഴിഞ്ഞു...

പാടില്ല കരയരുത് താൻ അടിയാനാണ്… അടിയാൻ കരയാൻ പാടില്ല അടിയാന്റെ കണ്ണീർ ഭൂമിയിൽ വീഴാതിരിക്കാൻ… അവൻ ഏതു കണ്ണീരിനെയും ഒളിപ്പിച്ചു വെക്കാൻ ശേഷിയുള്ള പുഴയുടെ ആഴങ്ങളിലേക്ക് മുതലക്കൂപ്പ് കുത്തി...

അവനെയും അവന്റെ കണ്ണീരിനെയും കൈകളിൽ താങ്ങിയ, ഇനിയും വികസനവും പുരോഗമനവും പടികേറിയിട്ടില്ലാത്ത ആ ഗ്രാമത്തെ തഴുകി പട്ടണത്തിന്റെ ആരവങ്ങളിൽ എത്താൻ പാഞ്ഞൊഴുകുന്ന പുഴക്ക് നിസ്സംഗതയുടെ മരവിച്ച തണുപ്പായിരുന്നു...

കുളി കഴിഞ്ഞു ശുദ്ധിയായി എത്തിയ തേവൻ പടിപ്പുര വാതിലിനു വെളിയിൽ പഞ്ചപുച്ഛം അടക്കി നിന്നു ജനിച്ചപ്പോൾ മുതലുള്ള ശീലം കൊണ്ടാവും ഒരു പക്ഷേ അവനും മറ്റു അടിയന്മാരെ പോലെ അടിമത്തം വിധിയായി കണ്ടു അതുമായി താതാമ്യപ്പെട്ടു ജീവിക്കാൻ ശീലിച്ചത്...

പല്ലവിയുടെ മുഖം വീർത്തു തന്നെയിരുന്നു തേവന്റെ നേരെ നോക്കിയപ്പോൾ അവളുടെ മുഖത്ത് വെറുപ്പ് പ്രകടമായിരുന്നു... എങ്കിലും തേവൻ വണ്ടിയിൽ കേറിയപ്പോൾ പിന്നെ അവൾ ഒന്നും മിണ്ടിയില്ല കാരണം പുറത്തു യാത്രയയക്കാൻ വന്നു നിന്ന യശോദ അമ്മായിയെ അവൾക്കും പേടിയായിരുന്നു

തന്റെ മകനെയും കയറ്റി പ്രഭാകര കൈമളും കുടുംബവും കയറിയ വാഹനം അകന്നു പോയപ്പോൾ കോരൻ തീർത്തും നിസ്സംഗനായിരുന്നു യജമാന സ്നേഹത്താൽ അന്ധനായ അയാൾ അവനെ കൊല്ലണം എന്ന് കോലോത്തുന്നു പറഞ്ഞാൽ പോലും രണ്ടാമതൊന്നു ആലോചിക്കാതെ ചെയ്യുമായിരുന്നു...

“കോരാ ചിരുത എവിടെ..? അവളെയും കൂട്ടി നീ മേലേക്കെട്ടിലേക്കു ഒന്ന് വാ...”

യശോദ കോരനോട് പറഞ്ഞിട്ട് ഉമ്മറത്തേക്ക് നടന്നു മേലേക്കെട്ടു എന്ന് പറഞ്ഞാൽ യശോദയുടെ

💬 Comments

View all comments