Chapter Title : അടിവാരം 3 [രജനി കന്ത്]
"ങ്ങാഹ്... നിനക്ക് പണിക്കൊന്നും പോയില്ല
ങ്കിലും കൊഴപ്പം ഇല്ലല്ലോ... രാജമ്മ അപ്പം വിറ്റ് കാശൊണ്ടാക്കുന്നുണ്ടല്ലോ....?
" ഇപ്പം പഴയപോലൊന്നും ഇല്ല സാറെ...
അവൾക്കും പഴയ വീറൊന്നും ഇല്ല...
എല്ലാവർക്കും പുതിയതല്ലേ നോട്ടം... "
" എന്നാ നീ പുതിയതിനെ ഒപ്പിക്കടാ ദാസാ.."
പെട്ടന്നാണ് ദാസന്റെ തലചോറിൽ ആ ദുഷ്‌ഠ ചിന്ത പാഞ്ഞെത്തിയത്.... ഒന്ന്
ആലോചിച്ചിട്ട് ദാസൻ പറഞ്ഞു....
" സാറെ ഒരു കാര്യം ഞാൻ പറയാം... ഞാനീ
പറയുന്നത് ഒരീച്ച പോലും അറിയരുത്....
" ഇല്ലടാ.... നീ പറയ്... "
തോമസ്കുട്ടി കാട്ടിൽ കയറി ചന്ദനം വെട്ടുന്നതും വിൽക്കുന്നതും എല്ലാം വിവരി
ച്ച് ദാസൻ മത്തപ്പനോട് പാഞ്ഞുകൊടുത്തു.
" അവൻ ആളു കൊള്ളാമല്ലോടാ ദാസാ...
പഞ്ച പാവത്തേപോലെ ഇരുന്നിട്ട് ഈ പണിയാ ചെയ്യുന്നത് അല്ലേ...?
അതും എന്റെ റെയ്ഞ്ചിൽ കയറി... "
"സാറെ എന്റെ പേര് എങ്ങും വരരുത്.."
" ഇല്ലടാ.... പക്ഷേ ഈ വിവരം അറിഞ്ഞത്
കൊണ്ടു മാത്രം ആയില്ല... അവനെ തോണ്ടി യോടെ പൊക്കണം...."
" സാറെ ഇന്നലെ അനവിലാസം ഭഗത്ത്
ഒരു മരം അവൻ വെട്ടി മ റിച്ചിട്ടുണ്ട്....
ഒരാഴ്ച ചുമന്നാലേ തീരുവൊള്ളൂ എന്നാ
പറഞ്ഞത്.... രണ്ടാം വളവിലാ പാണ്ടികൾ
നിൽക്കുക... അവിടെ ചെന്നാൽ പൊക്കാം."
"അതു തമിഴ് നാടിന്റെ ഏരിയ അല്ലേ...
എനിക്ക് അവിടെ പോയി പിടിക്കാൻ അധി
കാരം ഇല്ല... "
"അവൻ ചന്ദനം ഏതു വഴിക്കാണ് ചുമന്നു
കൊണ്ട് വരുക...? "
" കൊല്ലിപാറ വഴിയാ സാറെ... "
"ങ്ങും..... എന്നാൽ നീ പൊയ്ക്കോ...
അവനെ ഞാൻ പൊക്കിക്കോളാം....
💬 Comments
View all comments