0%

Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Author : Spulber Read All Parts 30.9K

ചെയ്യണം… പക്ഷേ… അതിലൊരാളുടെ പോലും രക്തം നിങ്ങളുടെ കൈകളിൽ പുരളാൻ പാടില്ല… അല്ലാതെ നമുക്കവരെ തീർക്കണം… “..

ആശാൻ ഉദ്ദേശിച്ചതെന്താണെന്ന് കുമാരനും, കുട്ടിരാമനും, നീലിക്കും മനസിലായില്ല..

“മനസിലായില്ലല്ലേ… ?.. പറഞ്ഞ് തരാം..

ഉദാഹരണത്തിന് നാളെ രാത്രി കാര്യസ്ഥൻ ഒറ്റക്ക് പാടവരമ്പിലൂടെ അയാളുടെ വീട്ടിലേക്ക് നടക്കുകയാണ്… പിന്നാലെ ചെന്ന കുമാരൻ അയാളെ തീർക്കണം… കത്തി കൊണ്ട് കുത്തിയോ,കഴുത്ത് ഞെരിച്ചോ കൊല്ലാം… അങ്ങിനെ കൊന്നാ പിറ്റേന്ന് നേരം വെളുക്കുമ്പോ അയാളുടെ ജഡം കാണുന്ന ആർക്കും മനസിലാകും കാര്യസ്ഥനെ ഏതോ ഒരു മനുഷ്യൻ കൊന്നതാണെന്ന്… അത് തമ്പ്രാനറിയേണ്ട താമസേ ഉണ്ടാകൂ,ആളെ അറിയില്ലെങ്കിലും നമ്മളിൽ നിന്ന് ഒരു പത്തെണ്ണത്തിനെയെങ്കിലും തമ്പ്രാക്കൾ പകരംകൊല്ലും… ആ കൊല്ലപ്പെടുന്നവർ മുഴുവൻ നിരപരാധികളുമായിരിക്കും… ശരിയല്ലേ… ?”..

ആശാൻ മൂന്നാളെയും മാറി മാറി നോക്കി..

“അതിനെന്താ ആശാനേ… ഞാനാണ് കാര്യസ്ഥനെ കൊന്നതെന്ന് പറഞ്ഞാ പോരേ… ?..അപ്പോ എന്നെ മാത്രമല്ലേ തമ്പ്രാക്കൾ പകരം കൊല്ലൂ…”..

കുമാരൻ ധൈര്യത്തോടെ പറഞ്ഞു..

“മണ്ടത്തരം പറയാതിരിക്കൂ കുമാരാ… ഒരു കാര്യസ്ഥനെ കൊന്ന് സ്വയം ചാകാനാണോ നീ ഈ പണിക്കിറങ്ങുന്നത്… ?.. അതല്ല വേണ്ടത്… അവസാനത്തെ ശത്രുവിനേയും നിഗ്രഹിക്കുന്നത് വരെ നമ്മൾ പിടിക്കപ്പെടാനോ, നമ്മുടെ ജീവൻ നഷ്ടപ്പെടാനോ പാടില്ല… അതിനുള്ള മാർഗമാണ് നമ്മൾ നോക്കേണ്ടത്…”..

“പിന്നെ എന്താ അഛാ വേണ്ടത്… ?..

പിടിക്കപ്പെടാതെ അവരെയെല്ലാം തീർക്കാൻ നമുക്കെങ്ങിനെ പറ്റും… ?”..

നീലി ചോദിച്ച സംശയം തന്നെയാണ് കുമാരനും, കുട്ടിരാമനും ഉണ്ടായത്..

“ പറയാം… രാത്രി പാടത്തൂടെ നടന്ന് പോകുന്ന കൈമൾ… അവിടെ വെച്ച് അയാളെ ഒരു പശു കുത്തുന്നു… അലെങ്കിൽ ഒരു കാള… അതുമല്ലെങ്കിൽ ഒരു പന്നിയുടെ

💬 Comments

View all comments