0%

Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Author : Spulber Read All Parts 30.8K

ഒരാളുടെ കണ്ണിലും പെടാതെവേണം എല്ലാം ചെയ്യാൻ… ഏതായാലും ഇപ്പോ നിങ്ങൾ ചെല്ല്… രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ഇങ്ങോട്ട് വരണം…”.

അന്നത്തെ ചർച്ച അവിടെ തീർന്നു.. കുമാരനും കുട്ടിരാമനും ആശാനോട് യാത്ര പറഞ്ഞ് പോയി.. പിന്നെയുള്ള രണ്ട് ദിവസം ആശാൻ വിശ്രമമില്ലാത്ത ഒരു പണിയിലായിരുന്നു.. അയാൾ കുറേ ചിന്തിച്ചപ്പോഴാണ് ഒരു കാര്യം ഓർത്തത്.. പിന്നെ അതിനുള്ള തിരച്ചിലായിരുന്നു.. നിർത്താതെ ചുമച്ച് കൊണ്ടയാൾ വീട് മുഴുവൻ തിരഞ്ഞു.. ഒരുപകാരവുമില്ലാതെ ഉപേക്ഷിച്ച ചില വസ്തുക്കളും, രേഖകളുമാണയാൾ തിരയുന്നത്..ഇപ്പോൾ അതിന് രണ്ട് യുവാക്കളുടെ ജീവന്റെ വിലയുണ്ട്..അത് കണ്ടെത്തിയേ തീരൂ..

✍️..രണ്ട് ദിവസം കഴിഞ്ഞ് നേരം ഇരുട്ടിയപ്പോ കുമാരനും കുട്ടിരാമനും ആശാന്റെ വീട്ടിലേക്ക് വന്നു.. കാര്യസ്ഥനെ കുറിച്ച് അവർ നിരീക്ഷിച്ച് മനസിലാക്കിയ കാര്യങ്ങളെല്ലാം അവർ ആശാനോട് പറഞ്ഞു..രണ്ടാളും പുതുതായി പണികഴിപ്പിച്ച തിളങ്ങുന്ന ഓരോ കഠാരയും ആശാനെ കാണിച്ചു..

തനിക്കേറ്റവും പകയുള്ള കാര്യസ്ഥന്റെ ജീവനെടുക്കാനുള്ള ആ കഠാരകളിലേക്ക് നീലി സന്തോഷത്തോടെ നോക്കി..

“ഇനി ആശാൻ പറ…ഞങ്ങളെന്ത് ചെയ്യണം… ?”..

കഠാര ആശാന്റെ മുമ്പിലേക്ക് നീക്കിവെച്ച് കുമാരൻ ചോദിച്ചു..ആശാൻ ആ മൂർഛയേറിയ കത്തിയിലേക്കും, പോരാടി മരിക്കാനൊരുങ്ങിയിരിക്കുന്ന ആ യോദ്ധാക്കളുടെ മുഖത്തേക്കും മാറി മാറി നോക്കി..സമുദ്രം ഇളകി വന്നാൽ പോലും ഈ കരുത്തന്മാർക്ക് അത് തടഞ്ഞ്‌ നിർത്താൻ കഴിയുമെന്ന് അയാൾക്ക് തോന്നി..അത്ര കരുത്തരാണിവർ..മറ്റുള്ളവരുടെ രക്ഷക്ക് വേണ്ടി ഇവരെ ബലി കൊടുക്കാനാവില്ല..ഇവരിനിയും ഇവിടെ ജീവിക്കണം..ജന്മികൾക്കെതിരിൽ പട വെട്ടി ഇവരെ രക്തസാക്ഷികളാക്കാൻ പാടില്ല..

ആശാൻ ആ രണ്ട് കഠാരയും മുന്നിൽ നിന്ന് നീക്കി വെച്ചു..

“ആയുധം കൊണ്ടല്ല അവരെ നമുക്ക് നേരിടേണ്ടത്…നമ്മുടെ കുലത്തെ ദ്രോഹിച്ച മുഴുവൻ പേരോടും നമുക്ക് പ്രതികാരം

💬 Comments

View all comments