0%

Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Author : Spulber Read All Parts 15525

ആർക്കും മനസിലാവുക അയാളേതോ മൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ്… സ്വാഭാവികമായി സംഭവിക്കുന്ന കാര്യമായത് കൊണ്ട് ഒരു മനുഷ്യന് നേരെ സംശയം നീളില്ല… “..

“അതെങ്ങിനെ സംഭവിക്കും ആശാനേ..?..നമ്മളല്ലേ കൊല്ലുന്നത്… പിന്നെങ്ങിനെ മൃഗത്തിന്റെ ആക്രമണമാണെന്ന് മനസിലാവും… ?”..

“മനസിലാകും… കൊല്ലുന്നത് നമ്മളാണെങ്കിലും കാണുന്നവനും, കൊല്ലപ്പെടുന്നവനും അത് മൃഗത്തിന്റെ ആക്രമണമായേ തോന്നൂ… അതാണ് ഒടിവിദ്യ… കേട്ടിട്ടുണ്ടോ മൂന്നാളും… “..

മൂന്നാളും പരസ്പരം നോക്കി.. കുമരനാ വാക്ക് കേട്ടിട്ടുണ്ടെങ്കിലും കുട്ടിരാമനും നീലിയും ഒടിവിദ്യയെന്ന വാക്ക് പോലും കേട്ടിട്ടില്ല..അതെന്താണെന്ന് കുമാരനും അറിയില്ല..

“ അങ്ങിനെ ഞാൻ കേട്ടിട്ടുണ്ട് ആശാനേ… പക്ഷേ അതെന്താണെന്നറിയില്ല…”..

കുമാരൻ പറഞ്ഞു…

“ ഈ ഒടിവിദ്യ എന്ന് പറഞ്ഞാൽ ആർക്കും ചെയ്യാൻ പറ്റും…ഒടിയനായി മാറിയ ഒരാൾക്ക് അയാളാഗ്രഹിക്കുന്ന ഏത് രൂപവും സ്വീകരിക്കാനാകും… ആ രൂപം സ്വീകരിച്ച് അയാൾക്ക് ശത്രുവിനെ നിഗ്രഹിക്കാൻ സാധിക്കും… ഇവിടെ നമുക്കതാണ് വേണ്ടത്… ഒടിയനായി മാറി ഇഷ്ടപ്പെടുന്ന രൂപം സ്വീകരിച്ച് ശത്രുവിനെ ഇല്ലാതാക്കുക… അങ്ങിനെ ചെയ്താൽ നമ്മൾ പിടിക്കപ്പെടില്ല…

ചെറിയൊരു പിഴവിന് പോലും നമുക്ക് മരണം വിധിക്കുന്ന ജന്മിത്തമ്പ്രാക്കളോട് പകരം ചോദിക്കാൻ ഒടിവിദ്യയോളം പോന്ന വേറൊരുപായമില്ലെന്നാണ് എന്റെ അഭിപ്രായം…"...

അത്രയും പറഞ്ഞ് ആശാൻ കുറച്ച് നേരം ചുമച്ചു.. നീലി അടുത്തേക്ക് വന്ന് ആശാന്റെ നെഞ്ച് തടവിക്കൊടുത്തു.. കുറച്ച് നേരം കഴിഞ്ഞപ്പോ ആശാന് ചുമ നിന്നു… എന്നാലും അയാൾ ശക്തിയായി കിതച്ച് കൊണ്ടിരുന്നു..

“ ഇത്ര നേരമൊന്നും അഛൻ സംസാരിക്കാറില്ല… അതാ ഈ കിതപ്പ്…”..

നീലി രണ്ടാളെയും നോക്കി പറഞ്ഞു..

“ആശാൻ പതുക്കെ സംസാരിച്ചാ മതി…”..

കുമാരൻ പറഞ്ഞത് കേട്ട് ആശാനൊന്ന് ചിരിച്ചു..

“ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യാ കുമാരാ…നെഞ്ചിൻ കൂട് ചവിട്ടിക്കലക്കിക്കളഞ്ഞു ആ ദുഷ്ടൻ… അന്ന് തുടങ്ങിയതാ ഈ ചുമ… “..

കിതപ്പൊന്നാറിയ ആശാൻ വീണ്ടും പറഞ്ഞ് തുടങ്ങി..

“ഇനി കുമാരനും കുട്ടിരാമനും അഭിപ്രായം പറ… ഈ ഒടിവിദ്യയിലൂടെ നമുക്കോരോരുത്തരെയായി

തീർത്തൂടെ…?..ഏറ്റവും സുരക്ഷിതമായ മാർഗമിതാണ്… ഒരിക്കലുംപിടിക്കപ്പെടില്ല…”..

എന്തിനും തയ്യാറായി മുന്നിൽ നിൽക്കുന്ന കരുത്തൻമാരെ ആശാൻ നോക്കി…

“ആശാന്റെ അഭിപ്രായം അങ്ങിനെയാണെങ്കിൽ എനിക്ക് സമ്മതം… പക്ഷേ,എന്താണ് ഈ ഒടിവിദ്യ… ?..എങ്ങിനെ ഒരാൾക്ക് ഒടിയനാവാൻ കഴിയും… ?”..

കുമാരൻ അവന്റെ സംശയം

💬 Comments

View all comments