0%

Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Author : Spulber Read All Parts 30.8K

തോന്നാത്തവരോ,അവരോട് പ്രതികാരം ചെയ്യണമെന്ന് തോന്നാത്തവരോ അടിയാന്മാർക്കിടയിൽ ആരും തന്നെ ഉണ്ടാവില്ല… പക്ഷേ ആ ചിന്ത പോലും മരണം വിളിച്ച് വരുത്തുന്നതിന് തുല്യമാണ്… നമ്മളത് മനസിൽ ചിന്തിച്ചാൽ പോലും

തമ്പ്രാക്കളറിയും… “..

പുതുതലമുറയുടെ ചോരത്തിളപ്പ് കെടുത്താനാണ് ആശാൻ ശ്രമിച്ചത്..

“ആശാനേ… മരിക്കാനൊരുങ്ങിത്തന്നെയാണ് ഞങ്ങളിറങ്ങുന്നത്… പക്ഷേ അതിന് മുമ്പ് നമ്മളെ ഏറ്റവും കൂടുതൽ ദ്രോഹിച്ച നാലെണ്ണത്തിനെയെങ്കിലും തീർത്തിരിക്കണം… പിന്നെ ആ കാര്യസ്ഥനേയും… അത് ചെയ്താ അവരൊന്ന് പേടിക്കും… ഞങ്ങളെ അവർ കൊന്നോട്ടെ… എന്നാലും ബാക്കിയുള്ളവർക്ക് ജീവിക്കാൻ ഒരു സമാധാനം കിട്ടും… “..

ഇതിൽ നിന്ന് പിന്മാറാനൊരുക്കമല്ല എന്ന മട്ടിൽ കുമാരൻ പറഞ്ഞു..

“നമ്മുടെ എത്ര പെണ്ണുങ്ങളെയാ ആശാനേ അവർ നശിപ്പിച്ച് കളഞ്ഞത്…

നമ്മുടെ പെണ്ണുങ്ങളുടെ കന്യകാത്വം തമ്പ്രാക്കൾക്ക് അവകാശപ്പെട്ടതാണോ… ?. പെൺമക്കൾ നശിപ്പിക്കപ്പെടുന്നതിന്റെ വേദന തമ്പ്രാക്കളും ഒന്നറിയട്ടെ…”.

കുട്ടിരാമൻ രോഷത്തോടെ പറഞ്ഞു..

“ശരി… ഞാനെന്ത് സഹായമാ നിങ്ങൾക്ക് ചെയ്ത് തരേണ്ടത്… ?”..

കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ആശാൻ ചോദിച്ചു..

“ആശാൻ ഞങ്ങൾക്ക് അനുമതി തരണം… അനുഗ്രഹിക്കണം… അത്രയും മതി… “..

“ഉം… നിങ്ങൾ ഉറച്ച തീരുമാനമാണ് എടുത്തതെന്ന് എനിക്ക് മനസിലായി…

പക്ഷേ, കൊല്ലണമെന്നാണ് നിങ്ങൾ പറയുന്നത്… ഒരാളുടെ ജീവനെടുക്കാൻ നമുക്കവകാശമില്ല… വേറൊരു മാർഗം നോക്കിക്കൂടെ… ?”..

“എന്റഛാ… എന്റമ്മയുടെ ജീവനെടുക്കാൻ തമ്പ്രാക്കൾക്ക് അവകാശമുണ്ടായിരുന്നോ… ?.. ഈ കുട്ടിരാമന്റെ അഛന്റെ ജീവനെടുക്കാൻ അവർക്ക്

അവകാശമുണ്ടായിരുന്നോ… ?..

എണ്ണമില്ലാത്തത്ര അടിയാന്മാരുടെ ജീവനെടുക്കാൻ അവർക്കവകാശമുണ്ടോ…?..എന്നെ നശിപ്പിക്കാൻ തമ്പ്രാക്കൾക്ക് അവകാശമുണ്ടോ… ?..”.

നീലി പകയോടെ ചോദിച്ചു..

“അതെ ആശാനേ… എന്റഛനെ എന്തവകാശത്തിന്റെ പേരിലാണവർ കൊന്നത്… ?..ആ അവകാശം നമുക്കുമില്ലേ… ?.. ഈ നീലിയെ എന്തവകാശത്തിലാ

💬 Comments

View all comments