Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]
മാറിപ്പൊയ്ക്കോ കുമാരാ…തമ്പ്രാൻ മടങ്ങിപ്പോകും മുൻപ് ഈ മുറ്റത്തേക്ക് കയറിപ്പോകരുത്… ഉം…
പൊയ്ക്കോ… “..
കൈമൾ കൽപിച്ചു.. കുമാരൻ തലയും താഴ്ത്തി മുറ്റത്ത് നിന്ന് തൊടിയിലേക്കിറങ്ങി..അവൻ ഉള്ളിൽ അലറിച്ചിരിക്കുകയായിരുന്നു..മുറ്റം കടന്നതും അവൻ ഓടുകയായിരുന്നു..ആശാന്റെ വീട്ടിലെത്തിയിട്ടാണവൻ ഓട്ടം നിർത്തിയത്.. അവിടെ അവനെ കാത്ത് കുട്ടിരാമൻ നിൽപുണ്ട്..
“സൂക്ഷിക്കണം… ഒരു പിഴവ് പോലും പറ്റരുത്.. നീലീ… വഴിയൊക്കെ നീ ഒരുക്കിയിട്ടില്ലേ… ?”..
ആശാൻ ചോദിച്ചു..
“അവിടെ പിൻവശത്തെ ഒരു ജനലിന്റെ കൊളുത്ത് ഞാൻ എടുത്ത് മാറ്റിയിട്ടുണ്ട്..ആ ജനാലക്ക് അഴിയില്ല… അതിലൂടെ ഉള്ളിലേക്കിറങ്ങിയാ ആദ്യം കാണുന്ന മുറി തന്നെയാണ് ജാനകിയുടെ മുറി… ഇപ്പോ ഗർഭിണിയായത് കൊണ്ട് അവൾ വാതിൽ കുറ്റിയിടാറില്ല…സുജാതയുടെ മുറി പക്ഷേ മുകളിലാ… “..
നീലി അവൾക്കറിയാവുന്ന വിവരങ്ങൾ പറഞ്ഞു..
“ഉം… ഇന്ന് രണ്ടും കൂടി ചെയ്യണ്ടാന്നാണ് എന്റെ അഭിപ്രായം… ഇന്ന് നിങ്ങൾ ജാനകിയെ എടുത്ത് യക്ഷിക്കാവിൽ ചെല്ലുക… അവിടെ വെച്ച് ബാക്കി കാര്യങ്ങളെല്ലാം ചെയ്യുക… സുജാതക്കുളളത് വേറൊരു ദിവസം നോക്കാം…രണ്ടും കൂടിയായാ ഏതും നടന്നില്ലെന്ന് വരാം… “..
അതാണ് നല്ലതെന്ന് കുമാരനും തോന്നി.. കുട്ടിരാമൻ ഇന്ന് സുജാതയെ മാനഭംഗപ്പെടുത്താൻ ഒരുങ്ങിയാണ് വന്നത്..ആശാനങ്ങിനെ പറഞ്ഞപ്പോ പിന്നെ അവനൊന്നും മിണ്ടിയില്ല..
വിരിപ്പിന്റെ അടിയിൽ നിന്നും ആശാനൊരു കത്തിയെടുത്ത് കുമാരന് നീട്ടി..
“ഇന്നാ… ഈ കത്തികൊണ്ട് വേണം അവളുടെ വയറ് കീറാൻ… “..
ഒരു ചെറിയ കുപ്പിയും ആശാൻ അവന് നീട്ടി…
“ഉറങ്ങിക്കിടക്കുന്ന ജാനകിയുടെ മുക്കിൽ ഇത് മണപ്പിക്കണം… പിന്നെ അവൾ ഉണരില്ല… പുലരും മുമ്പ് അവളുടെ രക്തവും,ആ ചാപിള്ളയുമായി നിങ്ങൾ ഇവിടെ എത്തണം… ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും നല്ല വെയിലത്ത് വെച്ച് ഉണക്കണം… അതൊക്കെ ഞാൻ ചെയ്തോളാം…”..
ആശാൻ കുറച്ച് നേരം കണ്ണടച്ച് പ്രാർത്ഥിച്ചു..രണ്ടാളെയും തലയിൽ കൈ വെച്ച് അനുഗ്രഹിച്ച് അവരെ യാത്രയാക്കി.. അവർ ഇരുട്ടിലൂടെ നടന്ന് പോകുന്നത് നോക്കി നീലിയും പ്രാർത്ഥനയോടെ നിന്നു..
✍️… പിറ്റേന്ന് ആ ദേശം ഉണർന്നത് നടുക്കുന്നൊരു വാർത്തയുമായിട്ടായിരുന്നു.. കേട്ടവർ കേട്ടവർ യക്ഷിക്കാവിലേക്കോടി..പകല് പോലും ആളുകൾ ചെല്ലാൻ പേടിക്കുന്ന യക്ഷിക്കാവിലിപ്പോ ആ ദേശത്തെ ജനങ്ങളെല്ലാമുണ്ട്.. യക്ഷിക്കാവിലെ ബലിത്തറയിൽ കാര്യസ്ഥക്കൈമളുടെ മൂത്ത മകൾ ജാനകി മലർന്ന് കിടക്കുന്നുണ്ട്..അവൾ പൂർണ നഗ്നയാണ്..
💬 Comments
View all comments