0%

Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Author : Spulber Read All Parts 30.9K

നമുക്ക് വിശ്വസിക്കാം…”..

ആശാൻ കണ്ണടച്ച് പ്രാർത്ഥിക്കുന്നത് പോലെ രണ്ട് നിമിഷം ഇരുന്നു..പിന്നെ കുമാരനെയും കുട്ടിരാമനെയും മാറിമാറി നോക്കി..

“വിചാരിക്കുന്നത് പോലെ ഇതത്ര എളുപ്പമുള്ള കാര്യമല്ല… വളരെ സങ്കീർണ പ്രക്രിയയാണിത്… നെറ്റിത്തടത്തിലും, ചെവിക്ക് പുറകിലും ഒരു മഷി പുരട്ടുക എന്നതാണ് ഇതിന്റെ മർമ്മം…ഇതിനാവശ്യമായ പദാർത്ഥങ്ങൾ ഒരുക്കുക എന്നത് തന്നെ വളരെ വലിയൊരു സാഹസമാണ്… അത് നിങ്ങൾക്ക് സംഘടിപ്പിക്കാനാകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഞാനാ രഹസ്യം പറയാം…”..

“ഈ ഭൂമിയിൽ കിട്ടുന്നതാണെങ്കിൽ ഞങ്ങളത് കൊണ്ട് വന്നിരിക്കും…”..

ഉറച്ച ശബ്ദത്തിൽ കുമാരൻ പറഞ്ഞു..

“ ഇവിടെ കിട്ടുന്നത് തന്നെയാ കുമാരാ… പക്ഷേ, അതത്ര എളുപ്പമല്ല… നമുക്ക് വേണ്ട സാധനങ്ങൾ സംഘടിപ്പിക്കുമ്പോഴേക്കും ചുരുങ്ങിയത് രണ്ട് ജീവൻ നഷ്ടപ്പെടുത്തേണ്ടിവരും… അതാണ് ഈ ഒടിവിദ്യയിലെ ഏറ്റവും വലിയ പ്രശ്നം… “..

“ആരുടെ ജീവനാ ആശാനേ നഷ്ടപ്പെടുക…?”..

കുട്ടിരാമൻ ചോദിച്ചു..

“ പറയാം… ആദ്യം ഞാൻ ആ മഷിയുണ്ടാക്കാനുളള കൂട്ട് പറയാം… അത് കേട്ടിട്ട് നിങ്ങൾ തീരുമാനിച്ചാ മതി അതൊക്കെ സംഘടിപ്പിക്കാൻ കഴിയോന്ന്… ഇല്ലെങ്കിൽ നമുക്കിത് ഇവിടെ വെച്ച് നിർത്തി വേറെ വഴി നോക്കാം… “..

ഇത്ര അമൂല്യവും അപൂർവ്വവുമായ വസ്തുക്കൾ ഏതെന്നറിയാൻ അവർക്ക് ആകാംക്ഷയായി..

“ചുരുങ്ങിയത് ആറ് മാസം ഗർഭത്തിലിരിക്കുന്ന ഒരു കുഞ്ഞാണ് ഇതിന്റെ പ്രധാന ചേരുവ… ആ കുഞ്ഞിനെ ഗർഭിണിയുടെ വയറ് കീറി പുറത്തെടുത്ത് ഒരാഴ്ച വെയിലത്ത് വെച്ച് ഉണക്കിപ്പൊടിക്കുക… പിന്നെ ഗർഭിണിയുടെ രക്തം… പിന്നെ പ്രസവിച്ചിട്ടില്ലാത്ത,ആരോഗ്യവതിയായ ഒരു യുവതിയുടെ ലൈംഗിക ബന്ധം നടത്തി രതിമൂർഛയിലൂടെ വരുന്ന മദജലം… ഇത്രയുമാണ് ഇതിന് പ്രധാനമായി വേണ്ടത്… ബാക്കിയൊക്കെ ചില മരുന്നുകളാണ്… അത് നമുക്ക് വേഗത്തിൽ സംഘടിപ്പിക്കാൻ പറ്റും…”..

💬 Comments

View all comments