Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]
ആശാൻ പറഞ്ഞത് നടുക്കത്തോടെയാണ് മൂന്നാളും കേട്ടത്… ഇതൊരിക്കലും നടക്കാത്ത കാര്യമാണെന്ന് കുട്ടിരാമന് മനസിലായി..എന്നാൽ കുമാരന് ഇതത്ര വിഷയമായി തോന്നിയില്ല..
“അപ്പോ രണ്ട് നിരപരാധികളെ നമ്മൾ കൊല്ലേണ്ടിവരും അല്ലേ ആശാനേ… ?”..
അങ്ങിനെയാണ് കുമാരൻ ചോദിച്ചത്..
“ഉം… വേണ്ടിവരും… പക്ഷേ അവർ നിരപരാധികളാണോ, അപരാധികളാണോന്ന് നമ്മൾ തീരുമാനിക്കണം… നമ്മുടെ കുലത്തോട് കണ്ണിൽ ചോരയില്ലാത്ത ദ്രോഹങ്ങൾ ചെയ്ത തമ്പ്രാട്ടിമാരും എമ്പാടുമുണ്ട്… പിന്നെ, ധർമ്മയുദ്ധത്തിൽ നിരപരാധികളും കൊല്ലപ്പെട്ടേക്കാം… ഭഗവാൻ ഒരു ശിക്ഷയിറക്കുമ്പോൾ പോലും നിരപരാധികൾ പെട്ട് പോവാറുണ്ട്…”..
കുമാരൻ കുറച്ച് നേരം ഒന്നാലോചിച്ചു. പിന്നെ നീലിക്ക് നേരെ തിരിഞ്ഞു..
“ഇല്ലത്തിപ്പോ ഗർഭിണികളാരേലുമുണ്ടോ നീലീ… ?”..
നീലിയും അതാണ് ആലോചിച്ചത്..
“ഉം… ഉണ്ട്… വല്യ തമ്പ്രാന്റെ എളേ മോളിപ്പോ ഗർഭിണിയാ… അഞ്ചോ ആറോ മാസമായിക്കാണും… “..
“അവള് ആളെങ്ങിനെയാ… ?”..
“തമ്പ്രാനെക്കാൾ പെഴയാ… അവളുടെ അടിയോ തൊഴിയോ ഏൽക്കാത്ത വാല്യക്കാരികൾ ഇല്ലത്തില്ല… എനിക്കും അടിയും ചവിട്ടും കിട്ടിയിട്ടുണ്ട്… “..
ഇല്ലത്തെ പുറം പണിക്കാരിയാണ് നീലി.. അവിടുത്തെ എല്ലാ കാര്യങ്ങളും നീലിക്കറിയാം..
“ അവളുടെ കിടത്തം താഴെയോ, മോളിലോ…?”..
“മോളിലായിരുന്നു… ഇപ്പോ ഗർഭിണിയായപ്പോ താഴെയാ…”..
“ആശാനേ… എന്നാ പിന്നെ അത് നോക്കാം അല്ലേ… ?”..
കുമാരൻ എന്തിനും ഒരുക്കമായിരുന്നു..
“ഉം… പക്ഷേ അതിനും പ്രശ്നങ്ങളുണ്ട്… ഇല്ലത്ത് കയറി അവളുടെ വയറ് കീറി കുട്ടിയെ എടുക്കുകാന്ന് പറഞ്ഞാ അത്ര ചെറിയ കാര്യമല്ല… അത് ചെയ്തതും ഒരു മനുഷ്യനാണെന്ന് ഒരാൾക്കും അറിയരുത്… കിടന്നുറങ്ങുന്ന അവളെ എടുത്ത് കൊണ്ട് പോയി യക്ഷിക്കാവിലെത്തിക്കണം… പുലരുമ്പോ യക്ഷി അവളുടെ വയറ് പിളർന്നതായേ ആർക്കും
തോന്നാവൂ… “..
കൃത്യമായിരുന്നു ആശാന്റെ നീക്കങ്ങൾ..
“അഛാ…
💬 Comments
View all comments