Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]
പ്രാർത്ഥനയോടെ കൈ കൂപ്പി നിന്നു..
ആശാൻ കുട്ടിരാമനെ നോക്കി.. അവൻ അടുത്ത് ചെന്ന് ആശാനെ പിടിച്ച് കട്ടിലിൽ നിന്ന് നിലത്തിറക്കി.. കുമാരൻ ആശാന്റെ പാദങ്ങളിൽ തൊട്ടു..ആശാൻ അവന്റെ തലയിൽകൈ വെച്ച് അനുഗ്രഹിച്ചു.. കുട്ടിരാമൻ നിവരാതെ അവിടെത്തന്നെ നാല് കാലിൽ നിന്നു… ആശാൻ നീലിയേയും, കുട്ടിരാമനേയും ഒന്ന് നോക്കി.. അവർ വേഗം കണ്ണുകളടച്ചു.. ഇനി കുറച്ച് നേരത്തേക്ക് കണ്ണ് തുറക്കാൻ പാടില്ലെന്ന് അവർക്കറിയാം..ആശാൻ ഭക്തിയോടെ ഒരു ഭരണിയെടുത്തു.. അത് തുറന്ന് ഒരു ദ്രാവകം വിരലിൽ തോണ്ടി പ്രാർത്ഥനയോടെ കുമാരന്റെ രണ്ട് ചെവിയുടെ പുറകിലും തേച്ചു.. പിന്നെ അവന്റെ നെറ്റിത്തടത്തിലും..
ഒരു കാട്ടുമൃഗത്തിന്റെ ഭയപ്പെടുത്തുന്ന മുരൾച്ച കേട്ട് നീലിയും കുട്ടിരാമനും കണ്ണുകൾ തുറന്നു.. തൊട്ടുമുന്നിൽ ഒരു കൂറ്റൻ പന്നി നിൽക്കുന്നത് കണ്ട് നീലിയൊന്ന് പേടിച്ചു.. പിന്നെ ഒരു ചിരിയോടെ മുന്നോട്ട് വന്ന് ആ പന്നിയെ അരുമയോടെ തലോടി..
“കുമാരാ… സൂക്ഷിക്കണം… ചെല്ല്… ചെന്ന് കാര്യസ്ഥന്റെ ജീവനെടുത്തിട്ട് വാ…”..
ആ പന്നിയൊന്ന് തലയാട്ടി.. പിന്നെ ഒന്ന് മുരണ്ട് കൊണ്ട് പുറത്തേക്ക് നടന്നു.. അത് മുറ്റത്തേക്കിറങ്ങി തൊടിയിലൂടെ നടന്ന് പോകുന്നത് കുട്ടിരാമനും, നീലിയും നോക്കി നിന്നു..
“ഇനി ഞാനൊന്ന് കിടക്കട്ടെ… വല്ലാത്ത ക്ഷീണം… “..
അത് പറഞ്ഞ് ആശാൻ കട്ടിലിൽ കയറിക്കിടന്ന് കണ്ണടച്ചു..
“ എന്നാ ഞാനും ഇറങ്ങുകയാ ആശാനേ…”..
യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയ കുട്ടിരാമനെ നീലി പിടിച്ച് നിർത്തി..എന്താ എന്ന അർത്ഥത്തിൽ കുട്ടിരാമൻ അവളെ നോക്കി.. നീലി നാവ് പുറത്തേക്കിട്ട് ചുണ്ടിലൊന്ന് നക്കിക്കാണിച്ചു..പിന്നെ കുട്ടിരാമന്റെ കയ്യിൽ പിടിച്ച് കണ്ണടച്ച് കിടക്കുന്ന ആശാന്റെ മുന്നിലൂടെത്തന്നെ അകത്തേക്ക് നടന്നു.. മുറിയിലെത്തിയ നീലി , കുട്ടിരാമനോട്
💬 Comments
View all comments