0%

Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Author : Spulber Read All Parts 30.8K

തേങ്ങ പെറുക്കിക്കൂട്ടുന്ന പണിയാണ് കുമാരനും, കുട്ടിരാമനും..തണ്ടാന്മാർ വെട്ടിയിട്ട തേങ്ങ കുട്ടയിലാക്കി ചുമന്ന് കുറച്ചപ്പുറെയുള്ള ഷെഡിൽ കൊണ്ട് ചെന്ന് കൂട്ടുകയാണ്.. വേറെയും ധാരാളം പണിക്കാരുണ്ട്.. തേങ്ങ പെറുക്കിക്കൂട്ടുമ്പോഴും, അത് കുട്ടയിലാക്കുമ്പോഴും, ചുമന്ന് പോകുമ്പോഴും കുമാരനും, കുട്ടിരാമനും സ്വകാര്യമായി എന്തോ സംസാരിക്കുന്നുണ്ട്.. ഇടക്ക് കുട്ടിരാമൻ തലയാട്ടും..ഇടക്ക് അൽഭുതത്തോടെ കുമാരനെ നോക്കും.. ഇടക്ക് അവിശ്വസനീയമായൊരു ശബ്ദമുണ്ടാക്കും..

സ്വകാര്യമായി  പലതും സംസാരിച്ചാണ് അന്നവർ പിരിഞ്ഞത്.. ചരിത്രമാകാൻ പോകുന്ന ചില തീരുമാനങ്ങളും അവർ പിരിയും മുൻപ് എടുത്തിരുന്നു..അതെത്രത്തോളം അപകടം പിടിച്ചതാണെന്ന് അപ്പോ അവർക്കറിയില്ലായിരുന്നു..

✍️..ഹൃദയം പറിഞ്ഞ് പോരും മട്ടിൽ നിർത്താതെ ചുമക്കുകയാണ് കേശവനാശാൻ.. കുമാരനും കുട്ടിരാമനും അയാളുടെ മുന്നിൽ നിൽക്കുന്നുണ്ട്.. കുമാരൻ ചില കാര്യങ്ങളൊക്കെ ആശാനോട് പറഞ്ഞിട്ടുണ്ട്..അതിന് മറുപടി പറയാൻ പോലും ആശാന് കഴിയുന്നില്ല.. ചുമയൊന്ന് നിന്നിട്ട് വേണ്ടേ മറുപടി പറയാൻ..

ഈ ആശാനാണ് ആ ദേശത്ത് ഒരൽപം വിവരമുള്ളയാൾ..അടിയാന്മാരുടെ ഒരു മൂപ്പൻ കൂടിയാണ് ആശാൻ..കല്യാണം, മരണം പോലോത്ത ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത് ആശാനാണ്..തന്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകാൻ ഒരു ശ്രമം നടത്തി എന്നതാണ് ആശാൻ ചെയ്ത തെറ്റ്..അയാളുടെ നെഞ്ചിൻ കൂടി ചവിട്ടിക്കലക്കിയാണ് തമ്പ്രാൻ അതിന് ആശാന് പ്രതിഫലം നൽകിയത്..ആശാനെ ചവിട്ടുന്നത് കണ്ട കെട്ട്യോള് നാണി,തമ്പ്രാന്റെ കാല് പിടിച്ച് കരഞ്ഞു.. ജീവൻ പോകുന്നത് വരെ നാണിയുടെ കഴുത്തിൽ ചവിട്ടിപ്പിടിച്ചാണ് തമ്പ്രാൻ ദേഷ്യമടക്കിയത്..

നാണി മരിച്ചെങ്കിലും ആശാൻ ജീവഛവമായി തുടരുകയാണ്.. അയാളുടെ നെഞ്ചിൻ കൂടാകെ കലങ്ങിപ്പോയിട്ടുണ്ട്…അന്ന് തുടങ്ങിയതാണ് ആശാന്റെ ചുമ..എന്തെങ്കിലും സംസാരിച്ചാൽ ആശാൻ ദീർഘനേരം ചുമക്കും..

“കുമാരാ… നീ ഇപ്പോ പറഞ്ഞത് എന്ത് മാത്രം അപകടം പിടിച്ചതാണെന്ന് നിനക്കറിയോ… ?.. വേണ്ട… വേണ്ട മക്കളേ…

💬 Comments

View all comments