Chapter Title : അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് [മുല്ല]
നോ പറഞ്ഞു ഒഴിവാക്കി. അതൊക്കെ ഓർക്കുമ്പോൾ എന്നെ തന്നെയെടുത്തു കിണറ്റിൽ ഇടാൻ തോന്നും.
അങ്ങനെ ദിവസങ്ങൾ തള്ളിനിക്കി കഴിയുമ്പോൾ.അളിയനാകാൻ പോകുന്ന
പുള്ളി വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്നെ അങ്ങോട്ട് പറഞ്ഞു വിടാൻ. അയാളുടെ തുണികടയിൽ നില്കാൻ എനിക്ക് അതോട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെ അയാളുടെ കടയിൽ സെയിൽസ് പണിചെയ്യാൻ എന്റെ പട്ടിപോകും. എനിക്ക് താല്പര്യം ഇല്ല എന്ന് അറിയിക്കാൻ അമ്മയോട് പറഞ്ഞു.
അന്ന് രാത്രി ചേച്ചി വിളിച്ചു. ഞാൻ മടിച്ചു മടിച്ച് ഫോൺ എടുത്തു. ഹാലോ.. ഞാൻ മ്മ്.ചേച്ചി. ഡാ എന്താ. ഞാൻ വിളിച്ചത് എന്തിനാ എന്ന് അറിയോ.. അറിയില്ല. അമ്മയൊന്നും പറഞ്ഞില്ലേ. ആ അത് പറഞ്ഞു. എന്നിട്ട് എന്താ നിന്റെ തീരുമാനം എനിക്ക് പറ്റില്ല.. അതെന്താ അങ്ങനെ ഇപ്പോ ഒരാളുടെയും ഔദാര്യത്തിൽ എനിക്ക് ജീവിക്കണ്ട. ഓ ഹോ..ഇപ്പോ നീ അധ്വാനിച്ചു കൊണ്ട് വന്നിട്ടാണോ ജീവിക്കുന്നത്. ഇല്ലല്ലോ..
എടാ ഒരുപാട് ആളുകൾ ആ കടയിൽ ജോലിക്ക് കേറാൻ ക്യു നിൽക്കുന്നു.
എന്നിട്ടും ഒരു യോഖ്യതയും നോക്കാതെ നിന്നെ നിർത്താൻ തീരുമാനിച്ചതെ. എന്റെ അനിയൻ എന്നൊരു ഒറ്റകരണത്തിലാണ്. ഇനിയും നിർബന്ധിക്കുന്നില്ല നിന്റെ ഇഷ്ടം. പിന്നെ കഴിച്ചോ.. ഇല്ല ആ സമയം ആവുന്നല്ലേ ഉള്ളു.. അച്ഛൻ എത്തിയോ അറിയില്ല.. ഇന്നെന്താ സ്പെഷ്യൽ..
എന്റെ ഉള്ളിൽ തട്ടിയൊരു വാക്ക് അവൾ പറഞ്ഞിരുന്നു. പെട്ടെന്ന് അതാണ് എന്റെ നാവിലേക്ക് വന്നത്.. എന്ത് സ്പെഷ്യൽ. ജോലിയും കൂലിയും ഇല്ലാത്തവന് ഉപ്പും മുളകും തന്നെ ധാരാളം. ഞാൻ ഫോൺ കട്ട് ചെയ്തു റൂമിൽ നിന്നും പുറത്തിറങ്ങി അമ്മ ടീവി കാണുകയായിരുന്നു അച്ഛൻ എന്തോ വലിയ കണക്ക് കൂട്ടുന്ന തിരക്കിലാണ് amma:മോനേ ഇന്നെന്താ നേരത്തെ വിശന്നോ..
ഞാൻ തോളു പൊക്കി ഇല്ല എന്ന് കാട്ടി അച്ഛൻ എന്നെ തൂറിച്ചു നോക്കിട്ട് ആ സാറായിരുന്നോ ഡീ അവനെന്തന്നു വെച്ച വേഗം വിളമ്പി കൊടുക്ക് അവനെ വലിയ ഓഫീസർ അല്ലേ ജോലിയൊക്കെ ചെയ്യ്തു ഷിണിച്ചുകാണും. അത് കൊണ്ട് നേരത്തെ കഴിച്ച് കിടക്കണ്ടേ..
നാളെ പുതിയ പ്രൊജക്റ്റ് സ്റ്റാർട്ട് ചെയ്യണ്ടേ. എന്താ മനുഷ്യ.. അവന്റെ കാര്യം അവൻ തുറന്നു പറഞ്ഞു അതിനിങ്ങനെ.. പക്ഷേ.. അമ്മയുടെ
💬 Comments
View all comments